Expatriate trader | താമരശ്ശേരിയില്‍ 'അക്രമികള്‍ കാറില്‍ തട്ടിക്കൊണ്ടുപോയ' പ്രവാസി വ്യാപാരി വീട്ടില്‍ തിരിച്ചെത്തി; തന്നെ മര്‍ദിച്ചെന്നും കൂട്ടത്തില്‍ അറിയുന്ന ഒരാളും ഉണ്ടായിരുന്നുവെന്നും സംസാരിച്ചത് സാമ്പത്തിക ഇടപാടുകളെ കുറിച്ചെന്നും അശ് റഫ്

 


കോഴിക്കോട്: (www.kvartha.com) താമരശ്ശേരിയില്‍ അക്രമികള്‍ കാറില്‍ തട്ടിക്കൊണ്ടുപോയ പ്രവാസി വ്യാപാരി അശ്റഫ് വീട്ടില്‍ തിരികെ എത്തി. തട്ടിക്കൊണ്ടുപോയ സംഘം തന്നെ അജ്ഞാത കേന്ദ്രത്തില്‍ താമസിപ്പിച്ചെന്നും പിന്നീട് വഴിയരികില്‍ ഉപേക്ഷിച്ചെന്നും തുടര്‍ന്ന് ബസ് കയറി തിരികെ എത്തുകയായിരുന്നുവെന്നും അശ്റഫ് പറയുന്നു. ആറ്റിങ്ങല്‍ നിന്നാണ് ബസ് കയറിയത്. തട്ടിക്കൊണ്ടുപോയി മൂന്ന് ദിവസത്തിന് ശേഷമാണ് അശ്‌റഫ് തിരിച്ചെത്തുന്നത്.

ശനിയാഴ്ച രാത്രിയാണ് താമരശ്ശേരി ആവേലം സ്വദേശിയായ അശ്റഫിനെ കാറുകളിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കുന്നതിനിടെയാണ് അശ്റഫ് തിരികെ എത്തിയത്. അശ്റഫിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയേക്കും.

കരിപ്പൂര്‍ സ്വര്‍ണക്കവര്‍ചാ കേസ് പ്രതി അലി ഉബൈറാനുമായി ബന്ധുവിനുള്ള സാമ്പത്തിക ഇടപാടിന്റെ പേരിലാണ് അശ്റഫിനെ സംഘം തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസ് കരുതുന്നത്. തട്ടിക്കൊണ്ടു പോകാനുപയോഗിച്ച രണ്ട് വാഹനങ്ങള്‍ കണ്ടെത്തിയ പൊലീസ് സുമോ വാഹനം ഓടിച്ചിരുന്ന രണ്ടത്താണി സ്വദേശി മുഹമ്മദ് ജവഹറിനെ ചൊവ്വാഴ്ച രാവിലെ അറസ്റ്റ് ചെയ്തിരുന്നു.

ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്വര്‍ണ കവര്‍ച കേസ് പ്രതി അലി ഉബൈറാന്റെ സഹോദരങ്ങളായ ഹബീബd റഹ് മാന്‍, മുഹമ്മദ് നാസ് എന്നിവരെയും പൊലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തിരുന്നു.

സംഭവത്തെ കുറിച്ച് അശ്‌റഫ് പറയുന്നത്:

ചൊവ്വാഴ്ച രാവിലെയാണ് തന്നെ വഴിയരികില്‍ കണ്ണുകെട്ടി ഇറക്കിവിട്ടത്. മൊബൈല്‍ ഫോണ്‍ നഷ്ടമായതിനാല്‍ ആരെയും ബന്ധപ്പെടാനായില്ല. രാത്രിയോടെയാണ് താമരശ്ശേരിയിലെ വീട്ടിലെത്തിയത്.

തട്ടിക്കൊണ്ടുപോയവര്‍ തന്നെ മര്‍ദിച്ചു. അക്രമികളുടെ കൂട്ടത്തില്‍ അറിയുന്ന ഒരാളും ഉണ്ടായിരുന്നു. ഒരു അജ്ഞാത കേന്ദ്രത്തിലായിരുന്നു താമസിപ്പിച്ചത്. സാമ്പത്തിക ഇടപാടുകളെ കുറിച്ചായിരുന്നു അവര്‍ സംസാരിച്ചത്. എന്നാല്‍ തനിക്ക് അത്തരം യാതൊരു ഇടപാടും ഉണ്ടായിരുന്നില്ല. മൂന്നാം ദിവസം റോഡരികില്‍ ഇറക്കിവിടുകയായിരുന്നു. സുമോയിലും സ്വിഫ്റ്റ് കാറിലും എത്തിയവരാണ് തന്റെ സ്‌കൂടര്‍ തടഞ്ഞുനിര്‍ത്തി തട്ടിക്കൊണ്ടുപോയത്.

വണ്ടിയില്‍ കയറെടാ എന്ന് പറഞ്ഞ് ബലമായി പിടിച്ചുകയറ്റുകയായിരുന്നു. നല്ല വേഗതയിലാണ് വണ്ടി പോയത്. ആദ്യത്തെ വണ്ടിയില്‍ കുറച്ച് ദൂരം പോയ ശേഷം തന്നെ വേറെ വണ്ടിയിലേക്ക് മാറ്റി. കണ്ണ് കെട്ടിയിരുന്നു. പുറത്തേക്ക് നോക്കാന്‍ സമ്മതിച്ചിരുന്നില്ല. മൂന്ന് മണിക്കൂറോളം യാത്ര ചെയ്ത ശേഷം ഒരു വീട്ടിലേക്ക് കൊണ്ടുപോയി. ഹെല്‍മറ്റ് ധരിപ്പിച്ച് കണ്ണുകെട്ടിയാണ് കൊണ്ടുപോയത്.

അവിടുന്ന് മര്‍ദിച്ചു. തുറന്നുവിടുന്നത് വരെ ആ മുറിയിലായിരുന്നു. ഇതിന് ശേഷം ഹെല്‍മറ്റ് ഇട്ട് കണ്ണുകെട്ടി വണ്ടിയില്‍ കയറ്റി വേറൊരു സ്ഥലത്തേക്ക് കൊണ്ടുപോയി. പിന്നീട് വണ്ടിക്കൂലി തന്ന് റോഡില്‍ ഇറക്കിവിട്ടു. ഫോണും പേഴ്‌സും എ ടി എം കാര്‍ഡുമെല്ലാം നഷ്ടമായിരുന്നു. ഇവിടെനിന്ന് ഒരു ഓടോറിക്ഷ കിട്ടി മെയിന്‍ റോഡിലെത്തി. ആറ്റിങ്ങല്‍ വെച്ചാണ് ബസ് കയറിയത്.

Expatriate trader | താമരശ്ശേരിയില്‍ 'അക്രമികള്‍ കാറില്‍ തട്ടിക്കൊണ്ടുപോയ' പ്രവാസി വ്യാപാരി വീട്ടില്‍ തിരിച്ചെത്തി; തന്നെ മര്‍ദിച്ചെന്നും കൂട്ടത്തില്‍ അറിയുന്ന ഒരാളും ഉണ്ടായിരുന്നുവെന്നും സംസാരിച്ചത് സാമ്പത്തിക ഇടപാടുകളെ കുറിച്ചെന്നും അശ് റഫ്

താമരശ്ശേരി ബസ് കണ്ടപ്പോള്‍ ഉടന്‍ കേറിപ്പോരുകയായിരുന്നു. എനിക്ക് വേറെ സാമ്പത്തിക ഇടപാടുകളൊന്നുമില്ല. പക്ഷേ, ചില സാമ്പത്തിക ഇടപാടുകളെ കുറിച്ചാണ് തട്ടിക്കൊണ്ടുപോയവര്‍ സംസാരിച്ചത്. കഴുത്തിലും കൈയിലുമൊക്കെ മര്‍ദനത്തിന്റെ പാടുകളുണ്ട് .

Keywords: Expatriate trader who kidnapped in a car by attackers in Thamarassery returned home, Kozhikode, News, Business Man, Kidnap, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia