കൊയിലാണ്ടിയില്‍ പ്രവാസിയെ തട്ടിക്കൊണ്ടുപോയതായി പരാതി; പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമെന്ന് സംശയിക്കുന്നതായി പൊലീസ്
Aug 16, 2021, 12:11 IST
കോഴിക്കോട്: (www.kvartha.com 16.08.2021) ബന്ധുക്കള്‍ നോക്കി നില്‍ക്കെ കൊയിലാണ്ടിയില്‍ പ്രവാസിയെ ഒരുസംഘം തട്ടിക്കൊണ്ടു പോയതായി പരാതി. മുത്താമ്പി സ്വദേശി ഹനീഫ് ആണ് തട്ടിക്കൊണ്ടു പോയത്. പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. സ്വര്‍ണം കടത്തുന്ന കാരിയറായി ഹനീഫ് പ്രവര്‍ത്തിച്ചിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം.
മൂന്ന് മാസം മുമ്പാണ് ഹനീഫ് നാട്ടില്‍ എത്തിയത്. വീടിന് പരിസരത്ത് നില്‍ക്കുകയായിരുന്ന ഹനീഫ് നെ കഴിഞ്ഞ ദിവസം രാത്രിയാണ് ഒരു സംഘമാളുകള്‍ തട്ടിക്കൊണ്ടുപോയത്. ബന്ധുക്കള്‍ നോക്കി നില്‍ക്കെ ഒരു കാര്‍ വേഗത്തില്‍ വരികയും ഹനീഫ് നെ അതിലേക്ക് പിടിച്ചുവലിച്ച് കയറ്റുകയുമായിരുന്നു.
നേരത്തെ പ്രവാസിയായ അശ്റഫിനെ തട്ടികൊണ്ടുപോയ അതേ സംഘമാണ് ഇതിന് പിന്നിലെന്നും പൊലീസ് സംശയിക്കുന്നു. കൊയിലാണ്ടിയില്‍ വെച്ചായിരുന്നു അശ്റഫിനെ തട്ടികൊണ്ടുപോയത്. പിന്നീട് കോഴിക്കോട് കുന്ദമംഗലത്ത് പുലര്‍ച്ചെ പരിക്കുകളോടെ അശ്റഫിനെ കണ്ടെത്തുകയായിരുന്നു. അശ്റഫിനെതിരെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കേസ് നിലനിന്നിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.