SWISS-TOWER 24/07/2023

Petition | കേന്ദ്ര അന്വേഷണ ഏജൻസിക്കെതിരെ നിയമപോരാട്ടത്തിനൊരുങ്ങി വീണാ വിജയൻ; എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ എക്സാലോജിക് ഹൈകോടതിയിൽ ഹര്‍ജി നല്‍കി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (KVARTHA) കേന്ദ്ര ഏജൻസിയായ എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ നിയമപോരാട്ടത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണാതായ്ക്കണ്ടി. ഇവരുടെ കംപനിയായ എക്സാലോജികാണ് നിയമ പോരാട്ടത്തിനിറങ്ങിയത്. എക്സാലോജികിനെതിരായ എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കര്‍ണാടക ഹൈകോടതിയിലാണ് ഹര്‍ജി നല്‍കിയത്.

Petition | കേന്ദ്ര അന്വേഷണ ഏജൻസിക്കെതിരെ നിയമപോരാട്ടത്തിനൊരുങ്ങി വീണാ വിജയൻ; എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ എക്സാലോജിക് ഹൈകോടതിയിൽ ഹര്‍ജി നല്‍കി

കേന്ദ്ര സര്‍കാരും എസ്എഫ്ഐഒ ഡയറക്ടറുമാണ് ഹര്‍ജിയിലെ എതിര്‍കക്ഷികള്‍. കുല്‍ക്കര്‍ണിയെന്ന അഭിഭാഷകൻ മുഖേനയാണ് ഹര്‍ജി നല്‍കിയത്. എസ്എഫ്ഐഒ അന്വേഷണം വീണാ വിജയനിലേക്കെത്തുമെന്ന സൂചനകൾ പുറത്തുവരുന്നതിനിടെയാണ് ബെംഗ്ളൂരു ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന കംപനിയുടെ പേരിൽ നിയമപോരാട്ടത്തിനിറങ്ങിയത്.

എകെജി സെൻ്ററിൻ്റെ വിലാസമാണ് വീണാ വിജയൻ എക്സാലോജിക് തുടങ്ങുന്നതിനായി കൊടുത്തിരുന്നത്. ഇതോടെയാണ് വിഷയം സിപിഎമിന് ഏറ്റെടുക്കേണ്ടി വന്നത്. വീണയ്ക്കെതിരെ നടക്കുന്ന അന്വേഷണം രണ്ടു കംപനികൾ തമ്മിലുള്ള ഇടപാടാണെന്നാണ് സിപിഎമിൻ്റെ നിലപാട്.

Keywords: Veena Vijayan, CPM, SFIO, Pinarayi Vijayan, Kochi, Exalogic, Investigation, Central Govt, Bangalore, AKG Center, CPM, Exologic filed petition against SFIO probe.
Aster mims 04/11/2022 < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia