SWISS-TOWER 24/07/2023

Exercise Physiology | ജീവിതശൈലി രോഗ പ്രതിരോധത്തിനും മാനസികാരോഗ്യത്തിനും എക്‌സര്‍സൈസ് ഫിസിയോളജി; ഓസ്‌ട്രേലിയന്‍ വിദഗ്ധനുമായി ചര്‍ച നടത്തി മന്ത്രി വീണാ ജോര്‍ജ്

 


ADVERTISEMENT

തിരുവനന്തപുരം: (KVARTHA) ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓസ്‌ട്രേലിയന്‍ എക്‌സര്‍സൈസ് ഫിസിയോളജി വിദഗ്ധനും ന്യൂ സൗത്ത് വെയില്‍സ് യൂണിവേഴ്സിറ്റിയിലെ മെന്റല്‍ ഹെല്‍ത്ത് ഡിവിഷന്‍ അസോസിയേറ്റ് പ്രൊഫസറുമായ ഡോ. സൈമണ്‍ റോസന്‍ബാമുമായി ചര്‍ച്ച നടത്തി.

ആരോഗ്യ സര്‍വകലാശാല സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അലുംനി അസോസിയേഷനുമായും, ഇന്ത്യന്‍ സൈക്കാട്രി സൊസൈറ്റിയുമായും സംഘടിപ്പിച്ച 'മാനസികാരോഗ്യം സംരക്ഷിക്കാനും ജീവിതശൈലീ രോഗങ്ങള്‍ പ്രതിരോധിക്കാനും എക്‌സര്‍സൈസ് എങ്ങനെ പ്രയോജനപ്പെടുത്താം' എന്ന വിഷയം സംബന്ധിച്ച സെമിനാറില്‍ പങ്കെടുക്കാനാണ് ഡോ. സൈമണ്‍ റോസന്‍ബാം എത്തിയത്.

Exercise Physiology | ജീവിതശൈലി രോഗ പ്രതിരോധത്തിനും മാനസികാരോഗ്യത്തിനും എക്‌സര്‍സൈസ് ഫിസിയോളജി; ഓസ്‌ട്രേലിയന്‍ വിദഗ്ധനുമായി ചര്‍ച നടത്തി മന്ത്രി വീണാ ജോര്‍ജ്

ജീവിതശൈലി രോഗ പ്രതിരോധത്തിനും മാനസികാരോഗ്യത്തിനും എക്‌സര്‍സൈസ് ഫിസിയോളജി എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് മന്ത്രിയുമായി ചര്‍ച്ച നടത്തി. ഗവേഷണ രംഗത്തും ആരോഗ്യ സേവന രംഗത്തും എക്‌സര്‍സൈസ് ഫിസിയോളജി ഏറെ ഗുണം ചെയ്യും. മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ശാസ്ത്രീയമായ ഫിസിക്കല്‍ ആക്ടിവിറ്റികളിലൂടെ പരിഹരിക്കാനാകും.

ഇത് സാധാരണക്കാരില്‍ എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. ഈ പദ്ധതിയുടെ സാങ്കേതിക വശങ്ങള്‍ ചര്‍ച്ച ചെയ്തു. ഗവേഷണം, രോഗപ്രതിരോധം എന്നീ മേഖലകളില്‍ സാങ്കേതിക സഹകരണം ഉറപ്പാക്കും. ആരോഗ്യ സര്‍വകലാശാലയുമായി സഹകരിച്ച് തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തും.

മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. തോമസ് മാത്യു, എറണാകുളം മെഡിക്കല്‍ കോളേജ് സൈക്യാട്രി വിഭാഗം പ്രൊഫസര്‍ ഡോ. അനില്‍ കുമാര്‍, കൊല്ലം മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം പ്രൊഫസര്‍ ഡോ. ഇന്ദു പി എസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Keywords: Exercise physiology for lifestyle disease prevention and mental health, Thiruvananthapuram, News, Exercise Physiology, Lifestyle Disease Prevention, Health, Exercise, Health Minister, Veena George, Meeting, Kerala News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia