അമ്മയേയും മകളേയും ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ ആള്‍ക്ക് വധശിക്ഷ
Jun 20, 2012, 14:47 IST
പീരുമേട്: അമ്മയേയും മകളേയും ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിക്ക് കോടതി വധശിക്ഷ വിധിച്ചു. തൊടുപുഴ സെഷന്‍സ് കോടതിയാണ് പീരുമേട് സ്വദേശി രാജേന്ദ്രനെ വധശിക്ഷയ്ക്ക് വിധിച്ചത്.
2007ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടില്‍ ഉറങ്ങിക്കിടന്ന അമ്മയേയും മകളേയും വാതില്‍ തകര്‍ത്ത് അകത്ത് പ്രവേശിച്ച രാജേന്ദ്രനും രണ്ടാം പ്രതി ജോമോനും ബലാല്‍സംഗം ചെയ്യുകയും തുടര്‍ന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. രണ്ടാം പ്രതി ജോമോന്‍ എവിടെയാണെന്നതിനെക്കുറിച്ച് പോലീസിന് യാതൊരു വിവരവുമില്ല.
Keywords: Rape, Court Order, Murder case, Idukki, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.