ഫൈബര്‍ തോണിയില്‍ ഉല്ലാസയാത്ര; പുഴയില്‍ കുടുങ്ങിയ 2 യുവതികളെയും ഒരു യുവാവിനെയും സാഹസികമായി രക്ഷപ്പെടുത്തി അഗ്‌നിരക്ഷാ സേനാംഗങ്ങള്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട്: (www.kvartha.com 23.08.2021) ഫൈബര്‍ തോണിയില്‍ ഉല്ലാസയാത്ര നടത്തുന്നതിനിടെ പുഴയില്‍ കുടുങ്ങിയ രണ്ട് യുവതികളെയും ഒരു യുവാവിനെയും സാഹസികമായി രക്ഷപ്പെടുത്തി അഗ്‌നിരക്ഷാ സേനാംഗങ്ങള്‍. മൊകവൂര്‍ ചിറ്റടി കടവില്‍ ഞായറാഴ്ച വൈകിട്ടാണ് സംഭവം.

പ്രദേശവാസികളാണ് ഉല്ലാസയാത്രക്കിടെ പുഴയില്‍ കുടുങ്ങിയത്. ഇവര്‍ യാത്ര ചെയ്ത ഫൈബര്‍ തോണി പുഴയിലെ മരത്തില്‍ തട്ടി കുടുങ്ങി പോകുകയായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നു സ്ഥലത്തെത്തിയ വെള്ളിമാടുകുന്ന് അഗ്‌നിരക്ഷാനിലയം സേനാംഗങ്ങള്‍ ഔട് ബോര്‍ഡ് എന്‍ജിനുള്ള ഡിങ്കിയുമായി പുഴയിലിറങ്ങി പുഴയുടെ നടുക്കു കുടുങ്ങിയ യുവതികളെയും യുവാവിനെയും രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചു.
Aster mims 04/11/2022

ഫൈബര്‍ തോണിയില്‍ ഉല്ലാസയാത്ര; പുഴയില്‍ കുടുങ്ങിയ 2 യുവതികളെയും ഒരു യുവാവിനെയും സാഹസികമായി രക്ഷപ്പെടുത്തി അഗ്‌നിരക്ഷാ സേനാംഗങ്ങള്‍

അഗ്‌നിരക്ഷാനിലയം അസി.സ്റ്റേഷന്‍ ഓഫിസര്‍ ഒകെ അശോകന്റെ നേതൃത്വത്തില്‍ ഗ്രേഡ് അസി.സ്റ്റേഷന്‍ ഓഫിസര്‍ കെടി രാജീവന്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍മാരായ ഷജില്‍കുമാര്‍, സിനീഷ്, റാഷിദ്, ജിതേഷ്, മനുപ്രസാദ്, ജിതിന്‍ തുടങ്ങിയവരാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പെട്ടത്.

Keywords:  Excursion in fiber boat; Firefighters rescue women and a man trapped in a river, Kozhikode, News, Local News, Boat, River, Natives, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia