ഫൈബര്‍ തോണിയില്‍ ഉല്ലാസയാത്ര; പുഴയില്‍ കുടുങ്ങിയ 2 യുവതികളെയും ഒരു യുവാവിനെയും സാഹസികമായി രക്ഷപ്പെടുത്തി അഗ്‌നിരക്ഷാ സേനാംഗങ്ങള്‍
Aug 23, 2021, 16:12 IST
ADVERTISEMENT
കോഴിക്കോട്: (www.kvartha.com 23.08.2021) ഫൈബര്‍ തോണിയില്‍ ഉല്ലാസയാത്ര നടത്തുന്നതിനിടെ പുഴയില്‍ കുടുങ്ങിയ രണ്ട് യുവതികളെയും ഒരു യുവാവിനെയും സാഹസികമായി രക്ഷപ്പെടുത്തി അഗ്‌നിരക്ഷാ സേനാംഗങ്ങള്‍. മൊകവൂര്‍ ചിറ്റടി കടവില്‍ ഞായറാഴ്ച വൈകിട്ടാണ് സംഭവം.
അഗ്‌നിരക്ഷാനിലയം അസി.സ്റ്റേഷന്‍ ഓഫിസര്‍ ഒകെ അശോകന്റെ നേതൃത്വത്തില്‍ ഗ്രേഡ് അസി.സ്റ്റേഷന്‍ ഓഫിസര്‍ കെടി രാജീവന്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍മാരായ ഷജില്‍കുമാര്‍, സിനീഷ്, റാഷിദ്, ജിതേഷ്, മനുപ്രസാദ്, ജിതിന്‍ തുടങ്ങിയവരാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പെട്ടത്.
പ്രദേശവാസികളാണ് ഉല്ലാസയാത്രക്കിടെ പുഴയില്‍ കുടുങ്ങിയത്. ഇവര്‍ യാത്ര ചെയ്ത ഫൈബര്‍ തോണി പുഴയിലെ മരത്തില്‍ തട്ടി കുടുങ്ങി പോകുകയായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നു സ്ഥലത്തെത്തിയ വെള്ളിമാടുകുന്ന് അഗ്‌നിരക്ഷാനിലയം സേനാംഗങ്ങള്‍ ഔട് ബോര്‍ഡ് എന്‍ജിനുള്ള ഡിങ്കിയുമായി പുഴയിലിറങ്ങി പുഴയുടെ നടുക്കു കുടുങ്ങിയ യുവതികളെയും യുവാവിനെയും രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചു.
അഗ്‌നിരക്ഷാനിലയം അസി.സ്റ്റേഷന്‍ ഓഫിസര്‍ ഒകെ അശോകന്റെ നേതൃത്വത്തില്‍ ഗ്രേഡ് അസി.സ്റ്റേഷന്‍ ഓഫിസര്‍ കെടി രാജീവന്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍മാരായ ഷജില്‍കുമാര്‍, സിനീഷ്, റാഷിദ്, ജിതേഷ്, മനുപ്രസാദ്, ജിതിന്‍ തുടങ്ങിയവരാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പെട്ടത്.
Keywords: Excursion in fiber boat; Firefighters rescue women and a man trapped in a river, Kozhikode, News, Local News, Boat, River, Natives, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

