'ചിരിക്കാത്തയാളെന്നു നിങ്ങള്‍ എഴുതാറില്ലേ? എന്നാല്‍ കേട്ടോ, വീട്ടില്‍ ചിരിയേയുള്ളൂ.' പിണറായിയെ കുറിച്ച് ഭാര്യ
May 21, 2016, 10:20 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 21.05.2016) കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി പിണറായിയുടെ പേര് പ്രഖ്യാപിക്കുമ്പോള്‍ത്തന്നെ എ.കെ.ജി. സെന്ററിന് എതിര്‍വശത്ത് പിണറായിയുടെ ഫ് ളാറ്റില്‍ ആശംസകളുമായി സന്ദര്‍ശകര്‍ എത്തിത്തുടങ്ങിയിരുന്നു. പിണറായി വിജയന്റെ ഭാര്യയും മകളും അവരെ സ്വീകരിക്കുന്നതിനിടെ പിണറായി വന്നു.
ലഡു നിറച്ച പാത്രവുമായി ഭാര്യ കമല വരവേറ്റപ്പോള്‍ അതിലൊന്നെടുത്തു മധുരം നുണഞ്ഞ് നിറചിരിയോടെ പിണറായി പറഞ്ഞു, 'ഇനി ലഡു കഴിക്കാത്തതിന്റെ കുറവു വേണ്ട...' മാധ്യമപ്രവര്‍ത്തകരുടെ നേരേ കമലയുടെ കമന്റ് വൈകിയില്ല. 'ചിരിക്കാത്തയാളെന്നു നിങ്ങള്‍ എഴുതാറില്ലേ. എന്നാല്‍ കേട്ടോ, വീട്ടില്‍ ചിരിയേയുള്ളൂ.'ഫ് ളാറ്റിലെത്തിയ പാര്‍ട്ടി നേതാക്കളെയും ബന്ധുക്കളെയും ലഡുവും ചായയും നല്‍കി കമല സല്‍ക്കരിച്ചു.
പാര്‍ട്ടി ഏല്‍പ്പിച്ച ഒരു സ്വാഭാവിക പദവിയെന്നാണ് പിണറായിയുടെ മുഖ്യമന്ത്രിപദത്തെക്കുറിച്ച് കമലയുടെ അഭിപ്രായം. കുട്ടിക്കാലം മുതലുള്ള സൗഹൃദങ്ങള്‍ ഇപ്പോഴും സൂക്ഷിക്കുന്നയാളാണ് പിണറായി. വീട്ടില്‍ രാഷ്ട്രീയം ചര്‍ച്ചചെയ്യുന്ന പതിവില്ല. ഇഷ്ടം തമിഴ് സിനിമകളാണ്. പിണറായിയുടെ ഇഷ്ട നായകന്‍ രജനീകാന്താണെന്ന രഹസ്യം ഒരു ചെറുപുഞ്ചിരിയോടെ കമല വെളിപ്പെടുത്തി.
Keywords: Thiruvananthapuram, Kerala, Pinarayi vijayan, Chief Minister, LDF, CPM, Election-2016, Assembly, Assembly Election.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.