Strike | ലീവ് സറന്‍ഡര്‍ ആനുകൂല്യങ്ങളില്‍ നിന്നും ഒഴിവാക്കി; കണ്ണൂര്‍ ഗവ. മെഡികല്‍ കോളജില്‍ സമരം നടത്തി ജീവനക്കാര്‍
Aug 19, 2023, 16:48 IST
കണ്ണൂര്‍: (www.kvartha.com) ലീവ് സറന്‍ഡര്‍ ആനുകൂല്യങ്ങളില്‍ നിന്നും കണ്ണൂര്‍ ഗവ.മെഡികല്‍ കോളജ് ജീവനക്കാരെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് എന്‍ജിഒ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മെഡികല്‍ കോളജ് ഓഫീസിന് മുന്‍പില്‍ സത്യാഗ്രഹ സമരം നടത്തി.
ഡിഎ ഉള്‍പെടെ തടഞ്ഞുവെക്കുകയും ഗ്രേഡ് പ്രമോഷന്‍ അനുവദിക്കാതിരിക്കുകയും ചെയ്ത സര്‍കാര്‍ ശമ്പള പരിഷ്‌ക്കരണവും അനുവദിച്ചില്ലെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു. അതോടൊപ്പം സര്‍കാര്‍ മേഖലയില്‍ ആഗിരണം ചെയ്തവരുടെ ശമ്പളം ഏറെ വെട്ടിക്കുറക്കുകയും ചെയ്തു.
ഇപ്പോള്‍ ലീവ് സറന്‍ഡര്‍ ആനുകൂല്യം സര്‍കാര്‍ ജീവനക്കാര്‍ക്ക് അനുവദിച്ച് പിഎഫില്‍ ലയിപ്പിക്കുമ്പോള്‍ അതില്‍ പെടാത്തവര്‍ക്ക് സറന്‍ഡര്‍ ആനുകൂല്യം പണമായി നല്‍കും എന്ന ഉത്തരവ് കാറ്റില്‍ പറത്തി മെഡികല്‍ കോളജ് ജീവനക്കാരെ ഒഴിവാക്കിയിരിക്കയാണെന്നും ജീവനക്കാര്‍ ആരോപിച്ചു. ഇതില്‍ പ്രതിഷേധിച്ച് നടന്ന സത്യാഗ്രഹ സമരം എന്‍ജിഒ അസോസിയേഷന്‍ ബ്രാഞ്ച് പ്രസിഡന്റ് പിഐ ശ്രീധരന്‍ ഉദ് ഘാടനം ചെയ്തു. യുകെ മനോഹരന്‍ അധ്യക്ഷനായി.
ഡിഎ ഉള്‍പെടെ തടഞ്ഞുവെക്കുകയും ഗ്രേഡ് പ്രമോഷന്‍ അനുവദിക്കാതിരിക്കുകയും ചെയ്ത സര്‍കാര്‍ ശമ്പള പരിഷ്‌ക്കരണവും അനുവദിച്ചില്ലെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു. അതോടൊപ്പം സര്‍കാര്‍ മേഖലയില്‍ ആഗിരണം ചെയ്തവരുടെ ശമ്പളം ഏറെ വെട്ടിക്കുറക്കുകയും ചെയ്തു.
Keywords: Excluded from leave surrender benefits; Kannur Govt. employees went on strike in medical college, Kannur, News, Medical College Employees, Strike, Allegation, Salary, Inauguration, Kerala News
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.