Winners | എക്സൈസ് സംസ്ഥാന സമ്മേളന കായിക മേള: കണ്ണൂര്‍ പ്രസ് ക്ലബിനും കണ്ണൂര്‍ സിറ്റി പൊലീസിനും വിജയം

 


കണ്ണൂര്‍: (www.kvartha.com) സെപ്റ്റംബര്‍ 25, 26 തീയതികളില്‍ കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷന്‍ 43-ാം സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാര്‍ഥം ഫുട്ബോള്‍, വോളിബാള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. കണ്ണൂര്‍ പ്രസ് ക്ലബ്, എക്സൈസ്, സിറ്റി പൊലീസ്, ജയില്‍, കെ എ പി IV ബറ്റാലിയന്‍, കണ്ണൂര്‍ ബാര്‍ അസോസിയേഷന്‍, ഫോറസ്റ്റ്, ഫയര്‍ ഫോഴ്സ്, നഴ്‌സസ് അസോസിയേഷന്‍ എന്നീ ടീമുകള്‍ പങ്കെടുത്ത ഫുട്ബോള്‍ മത്സരത്തില്‍ സിറ്റി പൊലീസ്, ചാംപ്യന്മാരായി.

ഫൈനലില്‍ 2 -0 എന്ന സ്‌കോറിന് എക്സൈസ് ടീമിനെ തോല്‍പ്പിച്ചു. കണ്ണൂര്‍ പൊലീസ് ടര്‍ഫില്‍ നടന്ന ഫുട് ബോള്‍ ടൂര്‍ണമെന്റ് മുന്‍ ഇന്‍ഡ്യന്‍ യൂത് ഫുട് ബോള്‍ താരം ബിനീഷ് കിരണ്‍ ഉദ് ഘാടനം ചെയ്തു. കണ്‍വീനര്‍ അശ് റഫ് മലപ്പട്ടം, ജെനറല്‍ കണ്‍വീനര്‍ കെ സന്തോഷ്, വര്‍കിംഗ് കണ്‍വീനര്‍ കെ രാജേഷ്, എംപി സുരേഷ് ബാബു, വിവി ഷാജി, പ്രനില്‍ കുമാര്‍, ഗണേഷ് ബാബു, ബി നസീര്‍, വി സി സുകേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Winners | എക്സൈസ് സംസ്ഥാന സമ്മേളന കായിക മേള: കണ്ണൂര്‍ പ്രസ് ക്ലബിനും കണ്ണൂര്‍ സിറ്റി പൊലീസിനും വിജയം

സമ്മാനദാനം ഡെപ്യൂടി എക്സൈസ് കമീഷണര്‍ ടി രാഗേഷ് നിര്‍വഹിച്ചു. വോളിബാള്‍ ഫൈനലില്‍ എക്സൈസ് വകുപ്പിനെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി കണ്ണൂര്‍ പ്രസ് ക്ലബ് ചാംപ്യന്മാരായി. ഇന്‍ഡ്യന്‍ ദേശീയ വോളിബാള്‍ താരം മനു ജോസഫ് മത്സരം ഉദ് ഘടാനം ചെയ്തു. പ്രസ് ക്ലബ് സെക്രടറി കെ വിജേഷ്, സ്പോര്‍ട്സ് ഡിവിഷന്‍ കോച് കെ പ്രമോദ്, അശ്‌റഫ് മലപ്പട്ടം, വിവി ഷാജി, കെ രാജേഷ്, എം പി സുരേഷ്ബാബു, പ്രനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Keywords:  Excise State Conference Sports Fair: Kannur Press Club and Kannur City Police win, Kannur, News, Excise State Conference Sports, Inauguration, Police, Football, Excise, Prize Distribution, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia