പാലിയേക്കര ടോള്‍ പ്ലാസ തകര്‍ത്ത് ഉദ്യോഗസ്ഥരെ വെട്ടിച്ച് അതിവിദഗ്ധമായി കടന്നു കളഞ്ഞ സ്പിരിറ്റ് വാഹനം പിടികൂടി; വാഹനത്തില്‍ കടത്തിയത് പുകയില ഉല്‍പ്പന്നങ്ങളെന്ന് ഡ്രൈവര്‍

 



പാലക്കാട്: (www.kvartha.com 06.05.2020) എക്സൈസ് സംഘത്തെയും പൊലീസിനെയും വെട്ടിച്ച് പാലിയേക്കര ടോള്‍ പ്ലാസ തകര്‍ത്ത് കടന്ന സ്പിരിറ്റ് വാഹനം എക്‌സൈസ് സംഘം പിടികൂടി. വാഹനം ഓടിച്ചിരുന്ന വിനോദിനെയും എക്‌സൈസ് കസ്റ്റഡിയിലെടുത്തു. വാഹനത്തില്‍ കടത്തിയത് പുകയില ഉല്‍പ്പന്നങ്ങളെന്ന് ഡ്രൈവര്‍. അതേ സമയം വാഹനത്തില്‍നിന്ന് സ്പിരിറ്റ് കണ്ടെത്താനായില്ല.

കഴിഞ്ഞ ദിവസമാണ് എറണാകുളം അങ്കമാലിയില്‍ സ്പിരിറ്റുമായി എത്തിയ വാഹനം എക്സൈസ് സംഘത്തെയും പൊലീസിനെയും വെട്ടിച്ച് മംഗലം ഭാഗത്തേക്കാണ് കടന്നത്. പാലിയേക്കര ടോള്‍ പ്ലാസയിലെ ബാരിക്കേഡും തകര്‍ത്താണ് സ്പിരിറ്റ് കടത്ത് സംഘം രക്ഷപ്പെട്ടത്. 150 കിലോമീറ്റര്‍ പിന്തുടര്‍ന്നെങ്കിലും എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് വാഹനം പിടികൂടാനായിരുന്നില്ല.

പാലിയേക്കര ടോള്‍ പ്ലാസ തകര്‍ത്ത് ഉദ്യോഗസ്ഥരെ വെട്ടിച്ച് അതിവിദഗ്ധമായി കടന്നു കളഞ്ഞ സ്പിരിറ്റ് വാഹനം പിടികൂടി; വാഹനത്തില്‍ കടത്തിയത് പുകയില ഉല്‍പ്പന്നങ്ങളെന്ന് ഡ്രൈവര്‍

എറണാകുളം ബതൃശ്ശൂര്‍ അതിര്‍ത്തിയില്‍ അങ്കമാലിക്ക് സമീപം പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം. സ്വകാര്യ ഹോട്ടലിന്റെ പാര്‍ക്കിംഗ് ഏരിയയോട് ചേര്‍ന്ന് സ്പിരിറ്റുമായി വാഹനം കിടക്കുന്നത് എക്‌സൈസ് സംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. എക്‌സൈസ് ഉദ്യോഗസ്ഥരെ കണ്ടതോടെ സ്പിരിറ്റ് കടത്ത് സംഘം വാഹനം മുന്നോട്ടെടുത്തു. തൃശ്ശൂര്‍ ഭാഗത്തേക്കായിരുന്നു പോയത്. ഉദ്യോഗസ്ഥര്‍ തടയാന്‍ ശ്രമിച്ചെങ്കിലും നിര്‍ത്തിയില്ല. ഇതിനിടെ പാലിയേക്കര ടോള്‍ പ്ലാസയുടെ ബാരിക്കേഡും ഇടിച്ചു തെറിപ്പിച്ചു. പട്ടിക്കാട് എട്ടംഗ പൊലീസ് സംഘം വാഹനം പിടികൂടാന്‍ ശ്രമിച്ചെങ്കിലും നിര്‍ത്താതെ കടന്നു. പാലക്കാട് എത്തുന്നതിന് മുന്‍പ് വാഹനം തിരിച്ച് മംഗലം ഡാമിലേക്കുള്ള വഴിയെ പോയി. ഇത്രയും നേരം എക്‌സൈസ് സംഘം സ്പിരിറ്റ് ലോറിയെ പിന്തുടര്‍ന്നെങ്കിലും പിന്നീട് കാണാതാവുകയായിരുന്നു.

Keywords:  News, Kerala, Palakkad, Toll Collection, Vehicles, Police, Ernakulam, Excise squad seized spirit lorry
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia