Suspended | ബ്യൂടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ എല്‍ എസ് ഡി സ്റ്റാമ്പ് കേസില്‍ കുടുക്കാന്‍ കൂട്ടുനിന്ന എക്സൈസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്; 'മയക്കുമരുന്ന് ബാഗില്‍ വച്ചെന്ന് സംശയിക്കുന്ന ബന്ധു ഒളിവില്‍'
Jul 2, 2023, 22:00 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചാലക്കുടി: (www.kvartha.com) ചാലക്കുടിയില്‍ ബ്യൂടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ എല്‍ എസ് ഡി സ്റ്റാമ്പ് കേസില്‍ കുടുക്കാന്‍ കൂട്ടുനിന്ന എക്സൈസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്. ഇരിങ്ങാലക്കുടയിലെ മുന്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ കെ സതീശനെയാണ് സസ്പെന്‍ഡ് ചെയ്തത്. എക്സൈസ് കമിഷണറാണ് സതീശനെതിരെ നടപടി എടുത്തത്.
വ്യാജ കേസ് ചമയ്ക്കാന്‍ സതീശന് കൂട്ടുനിന്നുവെന്നും വ്യാജ കേസ് ചമച്ചവരുടെ ഒരു ഉപകരണമായി ഇയാള്‍ പ്രവര്‍ത്തിച്ചുവെന്നും എക്സൈസ് വകുപ്പ് അറിയിച്ചു. എക്സൈസ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിനുശേഷം ഉദ്യോഗസ്ഥനെതിരെ കടുത്ത നടപടികള്‍ വരും.
ഷീലയുടെ ബാഗില്‍ എല്‍ എസ് ഡി ഉണ്ടെന്ന് തനിക്ക് വിവരം ലഭിച്ചത് ഇന്റര്‍നെറ്റ് കോളില്നിന്നാണെന്ന് സതീശന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഈ കോള്‍ ആരുടേതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഷീല സണ്ണിയുടെ ബാഗില്‍ നിന്ന് കണ്ടെടുത്തത് ലഹരി സ്റ്റാമ്പ് അല്ലെന്ന് ലാബ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
എക്സൈസ് ബ്യൂടി പാര്‍ലറില്‍ നിന്നും കൊണ്ടുപോയ എല്‍എസ്ഡി സ്റ്റാമ്പ് പോലുള്ള ഈ വസ്തു പരിശോധിച്ചപ്പോള്‍ കടലാസ് മാത്രമാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് 72 ദിവസമാണ് ഷീലയ്ക്ക് വിയ്യൂര്‍ ജയിലില്‍ കിടക്കേണ്ടി വന്നത്. മേയ് മാസത്തില്‍ കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ പുറത്തിറങ്ങിയത്.
ആരോ വിളിച്ചു പറഞ്ഞതനുസരിച്ചെന്ന പോലെയാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ തന്റെ ബ്യൂടി പാര്‍ലറില്‍ വന്ന് മറ്റൊന്നും പരിശോധിക്കാതെ ബാഗ് മാത്രം ചോദിച്ചതെന്ന് ഷീല ആരോപിച്ചു. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ താന്‍ കുറച്ചുദിവസം നിരീക്ഷണത്തിലായിരുന്നുവെന്നും തുടര്‍ന്നാണ് അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞതായും ഷീല പറഞ്ഞിരുന്നു.
ബെംഗ്ലൂറില്‍ നിന്നെത്തിയ തന്റെ ഒരു ബന്ധുവാകാം വാഹനത്തിലിരുന്ന ബാഗില്‍ മയക്കുമരുന്നെന്ന് സംശയിക്കുന്ന വസ്തു വച്ചതെന്ന സംശയവും ഷീല പ്രകടിപ്പിച്ചു. ബാഗ് സ്കൂടറിലാണെന്ന് പറഞ്ഞപ്പോള്‍ മകനെ വിളിച്ചു വരുത്താന്‍ പറയുകയും പിന്നീട് ബാഗെടുത്ത് കൃത്യമായി അതിന്റെ അറയില്‍ വച്ചിരുന്ന എല്‍എസ്ഡി സ്റ്റാമ്പെന്ന് പറയുന്ന വസ്തു എടുത്തുകൊണ്ടുപോകുകയുമായിരുന്നുവെന്ന് ഷീല പറഞ്ഞു. ഷീലയുടെ ബാഗില്‍ വ്യാജ എല്‍എസ്ഡി വച്ചെന്ന് സംശയിക്കുന്ന ബന്ധു ഒളിവിലാണെന്നാണ് വ്യാജക്കേസിനെപ്പറ്റി അന്വേഷിക്കുന്ന പൊലീസ് സംഘം അറിയിച്ചത്.
സംഭവത്തില്‍ മനുഷ്യാവകാശ കമിഷന് സ്വമേധയാ കേസെടുത്തിട്ടുണ്ട്. തൃശൂര്‍ ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപോര്‍ട് സമര്‍പ്പിക്കണമെന്ന് കമിഷന് അംഗം വികെ ബീനാകുമാരി ആവശ്യപ്പെട്ടു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കമീഷന് സ്വമേധയാ കേസെടുത്തത്.
Keywords: Excise officer who helped trap beauty parlor owner Sheela Sunny in LSD stamp case suspended, Thrissur, News, Excise officer Suspended, LSD Stamp Case, Sheela Sunny, Jailed, Probe, Phone Call, Kerala.
വ്യാജ കേസ് ചമയ്ക്കാന്‍ സതീശന് കൂട്ടുനിന്നുവെന്നും വ്യാജ കേസ് ചമച്ചവരുടെ ഒരു ഉപകരണമായി ഇയാള്‍ പ്രവര്‍ത്തിച്ചുവെന്നും എക്സൈസ് വകുപ്പ് അറിയിച്ചു. എക്സൈസ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിനുശേഷം ഉദ്യോഗസ്ഥനെതിരെ കടുത്ത നടപടികള്‍ വരും.
ഷീലയുടെ ബാഗില്‍ എല്‍ എസ് ഡി ഉണ്ടെന്ന് തനിക്ക് വിവരം ലഭിച്ചത് ഇന്റര്‍നെറ്റ് കോളില്നിന്നാണെന്ന് സതീശന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഈ കോള്‍ ആരുടേതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഷീല സണ്ണിയുടെ ബാഗില്‍ നിന്ന് കണ്ടെടുത്തത് ലഹരി സ്റ്റാമ്പ് അല്ലെന്ന് ലാബ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
എക്സൈസ് ബ്യൂടി പാര്‍ലറില്‍ നിന്നും കൊണ്ടുപോയ എല്‍എസ്ഡി സ്റ്റാമ്പ് പോലുള്ള ഈ വസ്തു പരിശോധിച്ചപ്പോള്‍ കടലാസ് മാത്രമാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് 72 ദിവസമാണ് ഷീലയ്ക്ക് വിയ്യൂര്‍ ജയിലില്‍ കിടക്കേണ്ടി വന്നത്. മേയ് മാസത്തില്‍ കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ പുറത്തിറങ്ങിയത്.
ആരോ വിളിച്ചു പറഞ്ഞതനുസരിച്ചെന്ന പോലെയാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ തന്റെ ബ്യൂടി പാര്‍ലറില്‍ വന്ന് മറ്റൊന്നും പരിശോധിക്കാതെ ബാഗ് മാത്രം ചോദിച്ചതെന്ന് ഷീല ആരോപിച്ചു. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ താന്‍ കുറച്ചുദിവസം നിരീക്ഷണത്തിലായിരുന്നുവെന്നും തുടര്‍ന്നാണ് അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞതായും ഷീല പറഞ്ഞിരുന്നു.
ബെംഗ്ലൂറില്‍ നിന്നെത്തിയ തന്റെ ഒരു ബന്ധുവാകാം വാഹനത്തിലിരുന്ന ബാഗില്‍ മയക്കുമരുന്നെന്ന് സംശയിക്കുന്ന വസ്തു വച്ചതെന്ന സംശയവും ഷീല പ്രകടിപ്പിച്ചു. ബാഗ് സ്കൂടറിലാണെന്ന് പറഞ്ഞപ്പോള്‍ മകനെ വിളിച്ചു വരുത്താന്‍ പറയുകയും പിന്നീട് ബാഗെടുത്ത് കൃത്യമായി അതിന്റെ അറയില്‍ വച്ചിരുന്ന എല്‍എസ്ഡി സ്റ്റാമ്പെന്ന് പറയുന്ന വസ്തു എടുത്തുകൊണ്ടുപോകുകയുമായിരുന്നുവെന്ന് ഷീല പറഞ്ഞു. ഷീലയുടെ ബാഗില്‍ വ്യാജ എല്‍എസ്ഡി വച്ചെന്ന് സംശയിക്കുന്ന ബന്ധു ഒളിവിലാണെന്നാണ് വ്യാജക്കേസിനെപ്പറ്റി അന്വേഷിക്കുന്ന പൊലീസ് സംഘം അറിയിച്ചത്.
Keywords: Excise officer who helped trap beauty parlor owner Sheela Sunny in LSD stamp case suspended, Thrissur, News, Excise officer Suspended, LSD Stamp Case, Sheela Sunny, Jailed, Probe, Phone Call, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.