നിരവധി യുവാക്കള്‍ തമ്പടിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ എക്‌സൈസ് സംഘം ഞെട്ടി; ആളൊഴിഞ്ഞ പറമ്പ് നിറയെ കഞ്ചാവ് ചെടി

 


തൃശൂര്‍: (www.kvartha.com 17.04.2020) ലോക് ഡൗണ്‍ ആയതിനാല്‍ മദ്യശാലകള്‍ പൂട്ടിയതോടെ ലഹരിയെ ആശ്രയിക്കുന്നവര്‍ മറ്റു പല വഴികളും തേടുകയാണ്. കര്‍ശന നിര്‍ദ്ദേശങ്ങള്‍ ഉള്ളതിനാല്‍ ആളുകള്‍ പുറത്തിറങ്ങാത്തത് മറയാക്കി ആളൊഴിഞ്ഞ പറമ്പില്‍ കഞ്ചാവ് തോട്ടം. തൃശൂര്‍ കൊടുങ്ങല്ലൂരില്‍ കഞ്ചാവു തോട്ടം കണ്ടെത്തി എക്‌സൈസ് സംഘം നശിപ്പിച്ചു.

നിരവധി യുവാക്കള്‍ തമ്പടിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ എക്‌സൈസ് സംഘം ഞെട്ടി; ആളൊഴിഞ്ഞ പറമ്പ് നിറയെ കഞ്ചാവ് ചെടി

കൊടുങ്ങല്ലൂര്‍ എറിയാട് ഐ എച്ച് ആര്‍ ഡി കോളേജ് റോഡില്‍ ആളൊഴിഞ്ഞ പറമ്പിലാണ് എക്‌സൈസിന്റെ ഇത്രയും വലിയ കഞ്ചാവ് വേട്ട. എക്സൈസ് ഇന്‍സ്പെക്ടര്‍ പ്രവീണ്‍ പിഎമ്മിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയില്‍ 56 കഞ്ചാവ് ചെടികള്‍ കണ്ടെടുത്തു. നിരവധി യുവാക്കള്‍ തമ്പടിക്കുന്നതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് എക്സൈസ് പ്രദേശത്ത് നിരീക്ഷണം നടത്തി വരികയായിരുന്നു.

കൊവിഡ് 19 ഭീതിയില്‍ മദ്യശാലകള്‍ അടച്ചതോടെ കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കളുടെ വ്യാപനം വര്‍ധിക്കാന്‍ സാധ്യതയുള്ളതായി എക്സൈസിന് സൂചന ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംശയാസ്പദമായ സ്ഥലങ്ങളിലെല്ലാം എക്സൈസ് റെയ്ഡുകള്‍ നടത്തിവരുന്നതിനിടയ്ക്കാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്.

കൊടുങ്ങല്ലൂരില്‍ ഇത്രയധികം കഞ്ചാവ് ചെടികള്‍ ഒരുമിച്ച് ലഭിക്കുന്നത് ആദ്യമായാണ്. കഞ്ചാവ് നട്ട ആളെക്കുറിച്ചുള്ള അന്വേഷണം തുടര്‍ദിവസങ്ങളില്‍ ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രദേശത്ത് വരുന്ന യുവാക്കള്‍, മറ്റു ആളുകള്‍ എന്നിവരെ ചോദ്യം ചെയ്യും. സമീപ പ്രദേശങ്ങളിലെ സിസിടിവി ക്യാമറാ ദൃശ്യങ്ങളും പരിശോധിക്കുമെന്ന് എക്സൈസ് അധികൃതര്‍ അറിയിച്ചു.

Keywords:  News, Kerala, Thrissur, Raid, COVID19, Youth, Excise Find Cannabis Plantation in Kodungallur
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia