മദ്യം കൊണ്ടുവന്ന കേസ് ഒതുക്കാന്‍ കൈക്കൂലി; എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
Jun 14, 2016, 10:28 IST
ADVERTISEMENT
ഇടുക്കി: (www.kvartha.com 14.06.2016) തമിഴ്‌നാട്ടില്‍ നിന്നും മദ്യം കൊണ്ടുവന്ന സംഭവത്തില്‍ കേസ് ഒതുക്കാന്‍ വിനോദ സഞ്ചാരികളില്‍ നിന്നും കൈക്കൂലി വാങ്ങിയ മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു.
കുമളി അതിര്‍ത്തി ചെക്‌പോസ്റ്റിലെ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ലിജോ ഉമ്മന്‍, സിവില്‍ എക്‌സൈസ് ഉദ്യോഗസ്ഥരായ ബിജു ജേക്കബ്ബ്, പി.എസ്. സുമോദ് എന്നിവരെയാണ് എക്‌സൈസ് ഇടുക്കി ഡെപ്യൂട്ടി കമ്മീഷണര്‍ കെ.എ നെല്‍സണ്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ്

ചെയ്തത്.
ശനിയാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. തമിഴ്‌നാട്ടില്‍ നിന്നും കുമളി മുരിക്കടിയിലുള്ള സ്വകാര്യ റിസോര്‍ട്ടിലേക്ക് എത്തിയ വിനോദ സഞ്ചാരികളുടെ വാഹനത്തില്‍ നിന്നും അതിര്‍ത്തി ചെക് പോസ്റ്റിലെ പരിശോധനക്കിടെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ മുന്തിയ ഇനം രണ്ട് ലിറ്റര്‍ മദ്യം കണ്ടെടുത്തിരുന്നു. ഇതോടെ വാഹനത്തില്‍ ഉണ്ടായിരുന്നവരെ ഓഫീസിനുള്ളിലേക്ക് ഉദ്യോഗസ്ഥര്‍ കൂട്ടിക്കൊണ്ട് പോകുകയായിരുന്നു.
തമിഴ്‌നാട്ടില്‍ നിന്നും മദ്യം കൊണ്ടുവരുന്നത് നിയമ വിരുദ്ധമാണെന്നും കള്ളക്കടത്തായി മദ്യം കൊണ്ടുവന്നതിന്റെ പേരില്‍ കേസെടുക്കുമെന്നും ഉദ്യോഗസ്ഥര്‍ വിനോദ സഞ്ചാരികളെ അറിയിച്ചു.
സ്വന്തം ഉപയോഗത്തിനാണ് മദ്യം കൊണ്ടുവന്നതെന്നും ഇതിന്റെ പേരില്‍ തങ്ങളെ ഉപദ്രവിക്കരുതെന്നും വിനോദ സഞ്ചാരികള്‍ ആവശ്യപ്പെട്ടെങ്കിലും കേസെടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തുകയായിരുന്നത്രെ. പതിനായിരം രൂപ നല്‍കുകയാണെങ്കില്‍ കേസെടുക്കില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചതോടെ വിനോദ സഞ്ചാരികള്‍ പണം നല്‍കി തടിയൂരുകയായിരുന്നു. ഇവര്‍ കൊണ്ടുവന്ന മദ്യവും വാങ്ങി വെച്ച ശേഷമാണ് ഉദ്യോഗസ്ഥര്‍ ഇവരെ വിട്ടയച്ചത്.
മുരിക്കടിയിലെ റിസോര്‍ട്ടില്‍ എത്തിയ ശേഷം ഇവര്‍ എക്‌സൈസ് ഡെപ്യുട്ടി കമ്മീഷണര്‍ക്ക് പരാതി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് മദ്യവും പണവും ഇവര്‍ക്ക് തിരിച്ചു നല്‍കാന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ചെക്‌പോസ്റ്റിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഉദ്യോഗസ്ഥര്‍ റിസോര്‍ട്ടിലെത്തി തമിഴ്‌നാട് സ്വദേശികള്‍ക്ക് പണം തിരികെ നല്‍കിയെങ്കിലും മദ്യം നല്‍കിയില്ലെന്നാണ് പറയപ്പെടുന്നത്.
സംഭവം വിവാദമായതോടെ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പീരുമേട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് ഡെപ്യൂട്ടി കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സംഭവ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന മൂവരേയും സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍ സംഭവ സമയത്ത് ഓഫീസിലുണ്ടായിരുന്ന ഡ്യൂട്ടിയില്ലായിരുന്ന ചില ഉദ്യോഗസ്ഥര്‍ക്കും ഇതുമായി ബന്ധമുണ്ടെന്നും പറയപ്പെടുന്നു.
ശനിയാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. തമിഴ്‌നാട്ടില്‍ നിന്നും കുമളി മുരിക്കടിയിലുള്ള സ്വകാര്യ റിസോര്‍ട്ടിലേക്ക് എത്തിയ വിനോദ സഞ്ചാരികളുടെ വാഹനത്തില്‍ നിന്നും അതിര്‍ത്തി ചെക് പോസ്റ്റിലെ പരിശോധനക്കിടെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ മുന്തിയ ഇനം രണ്ട് ലിറ്റര്‍ മദ്യം കണ്ടെടുത്തിരുന്നു. ഇതോടെ വാഹനത്തില്‍ ഉണ്ടായിരുന്നവരെ ഓഫീസിനുള്ളിലേക്ക് ഉദ്യോഗസ്ഥര്‍ കൂട്ടിക്കൊണ്ട് പോകുകയായിരുന്നു.
തമിഴ്‌നാട്ടില്‍ നിന്നും മദ്യം കൊണ്ടുവരുന്നത് നിയമ വിരുദ്ധമാണെന്നും കള്ളക്കടത്തായി മദ്യം കൊണ്ടുവന്നതിന്റെ പേരില്‍ കേസെടുക്കുമെന്നും ഉദ്യോഗസ്ഥര്‍ വിനോദ സഞ്ചാരികളെ അറിയിച്ചു.
സ്വന്തം ഉപയോഗത്തിനാണ് മദ്യം കൊണ്ടുവന്നതെന്നും ഇതിന്റെ പേരില്‍ തങ്ങളെ ഉപദ്രവിക്കരുതെന്നും വിനോദ സഞ്ചാരികള്‍ ആവശ്യപ്പെട്ടെങ്കിലും കേസെടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തുകയായിരുന്നത്രെ. പതിനായിരം രൂപ നല്‍കുകയാണെങ്കില്‍ കേസെടുക്കില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചതോടെ വിനോദ സഞ്ചാരികള്‍ പണം നല്‍കി തടിയൂരുകയായിരുന്നു. ഇവര്‍ കൊണ്ടുവന്ന മദ്യവും വാങ്ങി വെച്ച ശേഷമാണ് ഉദ്യോഗസ്ഥര്‍ ഇവരെ വിട്ടയച്ചത്.
മുരിക്കടിയിലെ റിസോര്‍ട്ടില്‍ എത്തിയ ശേഷം ഇവര്‍ എക്‌സൈസ് ഡെപ്യുട്ടി കമ്മീഷണര്‍ക്ക് പരാതി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് മദ്യവും പണവും ഇവര്‍ക്ക് തിരിച്ചു നല്‍കാന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ചെക്‌പോസ്റ്റിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഉദ്യോഗസ്ഥര്‍ റിസോര്‍ട്ടിലെത്തി തമിഴ്‌നാട് സ്വദേശികള്‍ക്ക് പണം തിരികെ നല്‍കിയെങ്കിലും മദ്യം നല്‍കിയില്ലെന്നാണ് പറയപ്പെടുന്നത്.
Keywords: Idukki, Tamilnadu, Kerala, Liquor, Suspension, Raid, Vigilance-Raid, Government-employees, Excise department officials, Excise department.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.