Vehicles | എക്‌സൈസ് വകുപ്പിന് 2,13,27,170 രൂപ ചെലവില്‍ 23 മഹീന്ദ്ര നിയോ വാഹനങ്ങള്‍ വാങ്ങാന്‍ അനുമതി
Nov 23, 2022, 15:28 IST
തിരുവനന്തപുരം: (www.kvartha.com) എക്‌സൈസ് വകുപ്പിന് 2,13,27,170 രൂപ ചെലവില്‍ 23 മഹീന്ദ്ര നിയോ വാഹനങ്ങള്‍ വാങ്ങാന്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം അനുമതി നല്‍കി.
പൊലീസ് സ്റ്റേഷനുകള്‍ക്കായി 8,26,74,270 രൂപയ്ക്ക് 98 മഹീന്ദ്ര ബൊലേറോ വാഹനങ്ങള്‍ വാങ്ങാനും ഫിംഗര്‍ പ്രിന്റ് ബ്യൂറോയ്ക്കായി 1,87,01,820 രൂപയ്ക്ക് മഹീന്ദ്ര ബൊലേറോ വാഹനങ്ങള്‍ വാങ്ങാനും അനുമതി നല്‍കി. അതേ വിഭാഗത്തിലെ വാഹനങ്ങള്‍ കണ്ടം ചെയ്യുന്നതിന് ആനുപാതികമായി മാത്രം വാങ്ങണമെന്ന വ്യവസ്ഥയിലാണ് അനുമതി.
ഗ്യാരന്റി അനുവദിക്കും
ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ നിന്നും ഫണ്ട് ലഭിക്കുന്നതിന് കേരള സംസ്ഥാന വനിത വികസന കോര്‍പറേഷന് 100 കോടി രൂപയ്ക്കുള്ള അധിക സര്‍കാര്‍ ഗ്യാരന്റി അനുവദിക്കും.
സ്വാതന്ത്ര്യ ദിനം, റിപബ്ലിക്ക് ദിനം, പുനരേകീകരണ ദിനം തുടങ്ങിയ വിശേഷ അവസരങ്ങളില്‍ തടവുകാര്‍ക്ക് പ്രത്യേക ശിക്ഷാ ഇളവ് അനുവദിക്കുന്നതിനായി അര്‍ഹരായ തടവുകാരെ കണ്ടെത്തുന്നതിന് മാനദണ്ഡങ്ങള്‍ / മാര്‍ഗനിര്‍ദേശങ്ങള്‍ പരിഷ്‌ക്കരിക്കാനും തീരുമാനമായി.
പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പ് നടപ്പിലാക്കുന്ന ഭൂരഹിത ഭവന രഹിത പുനരധിവാസ പദ്ധതിയുടെ ഭാഗമായി പട്ടികജാതി-പട്ടികവര്‍ഗ ഗുണഭോക്താക്കളുടെ പേരില്‍ പട്ടികജാതി- പട്ടികവര്‍ഗ വികസന വകുപ്പില്‍ നിന്നുള്ള ധനസഹായം ഉപയോഗിച്ച് ഭൂമി വാങ്ങുമ്പോള്‍ ആധാര രെജിസ്‌ട്രേഷന് ആവശ്യമായ രെജിസ്‌ട്രേഷന്‍ ഫീസ് ഒഴിവാക്കും.
നിയമനം
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമിഷന്‍ ചെയര്‍പേഴ്‌സണായി ടി കെ ജോസിനെയും അംഗമായി ബി പ്രദീപിനെയും നിയമിക്കും.
സുപ്രീം കോടതിയിലെ സ്റ്റാന്റിംഗ് കൗണ്‍സല്‍മാരായ സികെ ശശി, നിഷെ രാജന്‍ ഷോങ്കര്‍ എന്നിവരെ മൂന്ന് വര്‍ഷ കാലയളവിലേക്ക് പുനര്‍നിയമിക്കും.
വി തുളസീദാസ് ഐ എ എസിന് ശബരിമല വിമാനത്താവളം സ്‌പെഷ്യല്‍ ഓഫീസറായി പുനര്‍ നിയമനം നല്‍കും. 70 വയസ് എന്ന ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് വരുത്തി, ചീഫ് സെക്രടറിക്ക് തുല്യമായ റാങ്കും സ്റ്റാറ്റസും നല്‍കിയാണ് നിയമനം.
സംസ്ഥാന തീരദേശ വികസന കോര്‍പറേഷന്‍ മാനേജിങ്ങ് ഡയറക്ടര്‍ പിഐ ശെയ്ഖ് പരീത് ഐ എ എസിന്റെ (റിട) പുനര്‍നിയമന കാലാവധി ഒരു വര്‍ഷത്തേക്ക് ദീര്‍ഘിപ്പിച്ച് നല്‍കും.
Keywords: Excise Department approved to purchase 23 Mahindra Neo vehicles at cost of Rs.2,13,27,170, Thiruvananthapuram, News, Politics, Vehicles, Trending, Cabinet, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.