ഋഷിരാജ് സിങ് പണി തുടങ്ങി; വിദേശമദ്യ വില്‍പന നടത്തിയ ബീയര്‍ പാര്‍ലര്‍ നേരിട്ടെത്തി പൂട്ടിച്ചു
Jun 13, 2016, 14:56 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 13.06.2016) വിദേശമദ്യ വില്‍പന നടത്തിയ ബീയര്‍ വൈന്‍ പാര്‍ലര്‍, എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ് നേരിട്ടെത്തി റെയ്ഡ് നടത്തി പൂട്ടിച്ചു. റെയ്ഡ് വിവരം ചോരാതിരിക്കാന്‍ ഉദ്യോഗസ്ഥരെ അറിയിക്കാതെയായിരുന്നു പരിശോധന. ഞായറാഴ്ച ഉച്ചയോടെയാണ് എക്‌സൈസ് കമ്മിഷണറുടെ പരിശോധന.
വിദേശ മദ്യം വില്‍പന നടത്തിയ മാനേജരടക്കം രണ്ടു ജീവനക്കാരെയും വിദേശമദ്യവും കസ്റ്റഡിയില്‍ എടുത്തു. കാട്ടാക്കടയിലെ പഴകിയ കള്ളു വില്‍പന നടത്തിയ കള്ളുഷാപ്പിലും ഋഷിരാജ് സിങ് പരിശോധന നടത്തി.
ബീയര്‍ വൈന്‍ പാര്‍ലര്‍ ലൈസന്‍സ് മാത്രമുള്ള സ്ഥാപനത്തില്‍ വിദേശമദ്യ വില്‍പന നടത്തുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് കമ്മിഷണര്‍, എന്‍ഫോഴ്‌സ്‌മെന്റ് അഡീഷനല്‍ കമ്മിഷണര്‍ എ.വിജയന്‍ എന്നിവരുടെ നേതൃത്വത്തിലാണ്.
മിന്നല്‍ പരിശോധന നടത്തിയത്.
ബീയര്‍ പാര്‍ലര്‍ മാനേജര്‍ വാളകം അമ്പലക്കര വാഴവിള വീട്ടില്‍ ഷാജി ജേക്കബ്, ജീവനക്കാരന്‍ ചെങ്കല്‍ നാച്ചിയോട് അനുപ് ഭവനില്‍ സെലിന്‍ എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തത്.

Keywords:Thiruvananthapuram, Kerala, India, Liquor, Foreign, Government, Excise Commissioner, Raid, Beer parlor, Foreign Liquor, Rishi raj singh.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.