എക്‌സൈസിന്റെ പുതിയ നിയമം വരുന്നു, ഇനിമുതല്‍ വീടുകളില്‍ വൈന്‍ ഉണ്ടാക്കിയാലും പിടി വീഴും; റെയ്ഡ് നടത്തി പിടിച്ചാല്‍ ക്രിസ്മസായാലും പുതുവര്‍ഷമായാലും ജാമ്യം കിട്ടില്ല
Dec 3, 2019, 13:58 IST
തിരുവനന്തപുരം: (www.kvartha.com 03.12.2019) വീടുകളിലെ വൈന്‍ നിര്‍മ്മാണം നിയമാനുസൃതമല്ലെന്ന് വ്യക്തമാക്കി എക്‌സൈസ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഇനിമുതല്‍ ഇത്തരം വൈന്‍ നിര്‍മ്മാണം അനുവദിക്കുന്നതല്ലെന്നും കര്‍ശന നടപടിയുണ്ടാകുമെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.
ഇതോടെ വീര്യം കുറഞ്ഞ വൈനുകള്‍ ക്രിസ്മസ്, പുതുവര്‍ഷ കാലത്ത് നിര്‍മ്മിക്കുന്നത് നിയമലംഘനമാകുന്നു. വീണ്ടുമൊരു ക്രിസ്മസ്-പുതുവല്‍സര കാലമെത്തിയതോടെയാണ് വീടുകളിലെ വൈന്‍ നിര്‍മ്മാണത്തിന് കൂച്ചുവിലങ്ങിട്ട് എക്‌സൈസ് രംഗത്തെത്തിയത്. വീടുകളില്‍ വൈന്‍ ഉല്പാദിപ്പിക്കുന്നത് നിയമാനുസൃതമാണെന്ന പലരുടെയും ധാരണ തെറ്റാവുന്നു.
വീടുകളിലെ വൈന്‍ നിര്‍മ്മാണം അബ്കാരി നിയമപ്രകാരം കുറ്റകരമാണെന്ന് എക്സൈസ് ചൂണ്ടികാട്ടി. റെയിഡ് നടത്തി പിടിക്കുമെന്നും ജാമ്യംകിട്ടാത്ത കുറ്റമാണിതെന്നും എക്സൈസ് ഓര്‍മ്മിപ്പിക്കുന്നു.
സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളിലെ വൈന്‍ ഉണ്ടാക്കുന്ന വീഡിയോകള്‍ക്കും എക്‌സൈസിന്റെ പിടിവീഴും. അരിഷ്ടമടക്കമുള്ള ആയുര്‍വേദ മരുന്നെന്ന വ്യാജേനയുള്ള ലഹരിവില്‍പ്പനയ്ക്കും അവസാനമുണ്ടാക്കുമെന്ന് എക്‌സൈസ് സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.
റെയ്ഡ് അടക്കം അടിയന്തര നടപടികള്‍ സ്വീകരിക്കാനായി ജില്ലകളില്‍ സ്ട്രൈക്കിങ് ഫോഴ്സ് എന്ന പേരില്‍ മൂന്നോ നാലോ സംഘങ്ങളെ നിയോഗിക്കാനൊരുങ്ങി എക്‌സൈസ് വകുപ്പ്. റൂമുകള്‍ തുറന്ന് 24 മണിക്കൂര്‍ ജാഗ്രത പുലര്‍ത്താന്‍ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍മാര്‍ക്ക് നിര്‍ദേശവും നല്‍കി. അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് സ്പിരിറ്റ് എത്തിച്ചുള്ള വ്യാജ വിദേശ മദ്യനിര്‍മ്മാണത്തിനും വിതരണത്തിനും ജില്ലകളില്‍ പ്രത്യേക നിരീക്ഷണം ഒരുക്കുമെന്നും മുന്നറിയിപ്പ് നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kerala, Thiruvananthapuram, New Year, Home, Excise, Wine, Excise Circular About Home Made Wine
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.