SWISS-TOWER 24/07/2023

Excise Raid | കണ്ണവം വനമേഖലയില്‍ വന്‍ വ്യാജവാറ്റുകേന്ദ്രം എക്സൈസ് തകര്‍ത്തു

 


കൂത്തുപറമ്പ്: (KVARTHA) കണ്ണവം വനമേഖലയില്‍ വന്‍വ്യാജവാറ്റുകേന്ദ്രം എക്സൈസ് റെയ്ഡില്‍ തകര്‍ത്തു. കൂത്തുപറമ്പ് എക്സൈസ് റെയ്ന്‍ജ് സംഘം കണ്ണവം വെങ്ങളം അറക്കല്‍ ഭാഗത്ത് പഴയ കരിങ്കല്‍ ക്വാറിക്ക് സമീപം നീര്‍ച്ചാലില്‍ നടത്തിയ പരിശോധനയിലാണ് വന്‍ വാറ്റു കേന്ദ്രം കണ്ടെത്തിയത്.

ബാരലുകളില്‍ സൂക്ഷിച്ച നിലയില്‍ 200 ലിറ്റര്‍ വാഷും, ചാരായം വാറ്റാനുള്ള പാത്രങ്ങളും അനുബന്ധ സാധനങ്ങളുമാണ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൂത്തുപറമ്പ് എക്സൈസ് റെയ്ന്‍ജ് പ്രിവന്റീവ് ഓഫീസര്‍ പിസി ഷാജിയുടെ നേതൃത്വത്തില്‍ നടത്തിയ വ്യാപക റെയ്ഡിലാണ് വാറ്റു കേന്ദ്രം കണ്ടെത്തിയത്.

Excise Raid | കണ്ണവം വനമേഖലയില്‍ വന്‍ വ്യാജവാറ്റുകേന്ദ്രം എക്സൈസ് തകര്‍ത്തു

വ്യാജമദ്യ നിര്‍മാണം നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രദേശങ്ങളില്‍ പരിശോധന നടത്തിയത്. പ്രതികള്‍ക്കായി അന്വേഷണം ശക്തമാക്കി. പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് അനീഷ് കുമാര്‍ പി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ, ഷാജി അളോക്കന്‍, ജലീഷ് എന്നിവര്‍ റെയ്ഡിന് നേതൃത്വം നല്‍കി.

Keywords:  Excise busted huge fake liquor Center in Kannavam forest area, Kannur, News, Excise, Seized, Liquor, Raid, Kannavam forest area, Accused, Rescued, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia