Arrested | ഹരിപ്പാട് ആയിരത്തിലേറെ കുപ്പി വ്യാജ നിര്‍മിത മദ്യം പിടികൂടി; ഒരാള്‍ അറസ്റ്റില്‍; സ്റ്റികറുകള്‍, കമിഷണറുടെ ഒപ്പുള്ള ഹോളോഗ്രാം മുദ്ര തുടങ്ങിയവ കണ്ടെടുത്തു
Oct 1, 2023, 18:58 IST
ആലപ്പുഴ: (KVARTHA) ഹരിപ്പാട് ചേപ്പാട്ട് എക്‌സൈസിന്റെ വന്‍ വ്യാജമദ്യ വേട്ട. ആയിരത്തിലേറെ കുപ്പി വ്യാജ നിര്‍മിത മദ്യമാണ് എക്‌സൈസിന്റെ പ്രത്യേക സംഘം പിടികൂടിയത്. ഒരാളെ കസ്റ്റഡിയില്‍ എടുത്തു. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്‌സൈസിന്റെ പരിശോധന.
വാടകവീട് കേന്ദ്രീകരിച്ചു വ്യാജമദ്യം നിര്‍മിച്ചു വില്‍പ്പന നടത്തിവരികയായിരുന്ന സുധീന്ദ്ര ലാലിനെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. മദ്യശാലകള്‍ക്ക് അവധിയായതിനാല്‍ രഹസ്യമായി വില്‍ക്കുന്നതിന് വേണ്ടിയായിരുന്നു മദ്യം ശേഖരിച്ചതെന്ന് എക്‌സൈസ് പറഞ്ഞു.

ബോട് ലിങ് യൂനിറ്റടക്കം സജ്ജീകരിച്ചിരുന്നു. വ്യാജ ലേബലുകള്‍, സ്റ്റികറുകള്‍, കമിഷണറുടെ ഒപ്പുള്ള ഹോളോഗ്രാം മുദ്ര എന്നിവയും സ്ഥലത്തുനിന്നു കണ്ടെടുത്തിട്ടുണ്ട്.
Keywords: Excise bust fake liquor unit, One arrest, Alappuzha, News, Excise, Arrested, Seized, Fake Liquor, Secret, Message, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.