ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) നഗരത്തില്‍ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട. 21 ഗ്രാം എംഡിഎംഎയുമായി യുവാവിനെ എക്‌സൈസ് പിടികൂടി. കണ്ണൂര്‍ ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലെ കെ ജയേഷാണ് അറസ്റ്റിലായത്. കാര്‍ സഹിതമാണ് മയക്കുമരുന്ന് പിടികൂടിയത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് കണ്ണൂര്‍ എക്‌സൈസ് റേൻജ് ഇന്‍സ്‌പെക്ടര്‍ സിനു കൊയില്യത്തും സംഘവുമാണ് മയക്കുമരുന്ന് വേട്ട നടത്തിയത്.
ജയേഷ് കണ്ണൂര്‍ നഗരം കേന്ദ്രീകരിച്ചുമയക്കുമരുന്ന് വില്‍പന നടത്തിവരുന്നുണ്ടെന്ന രഹസ്യവിവരത്തെതുടര്‍ന്നാണ് റെയ്ഡു നടത്തിയതെന്ന് അധികൃതർ അറിയിച്ചു. ഇയാള്‍ക്കെതിരെ നാര്‍കോടിക് കേസെടുത്തിട്ടുണ്ട്. പ്രതിയെ ചോദ്യം ചെയ്തതിനു ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് എക്‌സൈസ് അറിയിച്ചു.
Keywords: News, Kerala, Kerala-News, Arrested, Crime, Tourism, Kannur, Malayalam News, Excise arrests youth with MDMA

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.