Accident Cause | കണ്ണൂരിൽ ചിന്മയ സ്കൂൾ ബസ് അപകടത്തിൽപ്പെട്ടതിന് കാരണം അമിത വേഗതയെന്ന് പൊലീസ്; ഇറക്കത്തിൽ വരുമ്പോൾ ബ്രേക്ക് നഷ്ടപ്പെട്ടതായി ഡ്രൈവറുടെ മൊഴി

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ഇറക്കത്തിൽ വരുമ്പോൾ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണമെന്ന് അപകടത്തിൽപ്പെട്ട സ്കൂൾ ബസിൻ്റെ ഡ്രൈവർ നിസാം മൊഴി നൽകിയിട്ടുണ്ട്.
● അപകടത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ് ഇയാൾ.
● ബുധനാഴ്ച വൈകിട്ട് 4.30നാണ് വളക്കൈ പാലത്തിന് സമീപമുണ്ടായ വളവിലെ ഇറക്കത്തിൽ അപകടമുണ്ടായത്.
കണ്ണൂർ: (KVARTHA) ശ്രീകണ്ഠാപുരം - തളിപ്പറമ്പ് സംസ്ഥാന പാതയിലെ വളക്കൈയിൽ ചിന്മയ സ്കൂളിന്റെ ബസ് നിയന്ത്രണം വിട്ട് തല കീഴായി മറിഞ്ഞത് അമിത വേഗത കാരണമാണെന്ന് പൊലീസ്. അപകടത്തിൻ്റെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് ഈ നിഗമനത്തിൽ എത്തിയത്.
ഇറക്കത്തിൽ വരുമ്പോൾ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണമെന്ന് അപകടത്തിൽപ്പെട്ട സ്കൂൾ ബസിൻ്റെ ഡ്രൈവർ നിസാം മൊഴി നൽകിയിട്ടുണ്ട്. ബ്രേക്ക് നഷ്ടമായതിനെ തുടർന്ന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെന്നും ഡ്രൈവർ പറഞ്ഞു. അപകടത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ് ഇയാൾ.

എന്നാൽ നിസാം പലപ്പോഴും അമിത വേഗതയിലാണ് സ്കൂൾ വാഹനം ഓടിച്ചിരുന്നതെന്ന് പരുക്കേറ്റ വിദ്യാർത്ഥികളും രക്ഷിതാക്കളും പൊലീസിനെ അറിയിച്ചിട്ടുണ്ട്. ബുധനാഴ്ച വൈകിട്ട് 4.30നാണ് വളക്കൈ പാലത്തിന് സമീപമുണ്ടായ വളവിലെ ഇറക്കത്തിൽ അപകടമുണ്ടായത്.
ഇരുപതോളം വിദ്യാർത്ഥികൾക്കാണ് പരുക്കേറ്റത്. ഇവർ തളിപ്പറമ്പ് സഹകരണാശുപത്രി, പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളജ് എന്നിവടങ്ങളിൽ ചികിത്സയിലാണ്.
#ChinmayaSchoolBus, #KannurAccident, #ExcessSpeed, #SchoolBusCrash, #KeralaNews, #StudentInjuries