Arrested | കോട്ടയത്ത് കാല്‍നട യാത്രകാരിയെ കാറിടിച്ച് തെറിപ്പിച്ച് നിര്‍ത്താതെ പോയെന്ന പരാതി; വിമുക്തഭടനായ എസ്ബിഐ ജീവനക്കാരന്‍ അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കോട്ടയം: (www.kvartha.com) പാലായില്‍ കാല്‍നട യാത്രകാരിയായ യുവതിയെ ഇടിച്ച് തെറിപ്പിച്ച് കാര്‍ നിര്‍ത്താതെ പോയെന്ന പരാതിയില്‍ വാഹനത്തിന്റെ അറസ്റ്റില്‍. വിമുക്തഭടനായ എസ്ബിഐ ജീവനക്കാരന്‍ പൂഞ്ഞാര്‍ തെക്കേക്കര പനച്ചിപ്പാറ നോബര്‍ട്ട് ജോര്‍ജ് വര്‍ക്കിയാണ് പിടിയിലായത്. 
Aster mims 04/11/2022

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പാലാ ബൈപാസിലാണ് സംഭവം നടന്നത്. കല്ലറ ആയാംകുടി സ്വദേശി സ്‌നേഹ ഓമനക്കുട്ടനെയാണ് കാര്‍ ഇടിച്ച് തെറിപ്പിച്ചത്. സ്‌നേഹ റോഡ് മുറിച്ചുകടക്കുമ്പോള്‍ എതിരെ വന്ന കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വായുവില്‍ ഉയര്‍ന്ന് കറങ്ങിയ യുവതി താഴെ വീണുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. 

ഇടിച്ച കാര്‍ അല്‍പ്പം വേഗം കുറച്ച ശേഷം എന്താണ് സംഭവിച്ചതെന്ന് നോക്കാനോ തന്നെ ആശുപത്രിയിലാക്കാനോ തയ്യാറാകാതെ ഇടിച്ചയാള്‍ കാറുമായി മുന്നോട്ട് പോയെന്നും യുവതി പറഞ്ഞു. അപകടത്തില്‍ യുവതിയുടെ കൈക്ക് പൊട്ടലേറ്റു. 

Arrested | കോട്ടയത്ത് കാല്‍നട യാത്രകാരിയെ കാറിടിച്ച് തെറിപ്പിച്ച് നിര്‍ത്താതെ പോയെന്ന പരാതി; വിമുക്തഭടനായ എസ്ബിഐ ജീവനക്കാരന്‍ അറസ്റ്റില്‍


മരിയന്‍ ആശുപത്രിക്ക് സമീപത്ത് വെച്ച് നടന്ന അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്ത് വന്നിരുന്നു. പരാതി നല്‍കിയിട്ടും വാഹനം കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞില്ലെന്ന യുവതിയുടെ ആരോപണത്തിന് പിന്നാലെയാണ് പ്രതി പിടിയിലായത്. ദൃശ്യങ്ങള്‍ പരിശോധിച്ച്, പ്രതിയെ അറസ്റ്റ് ചെയ്ത വാഹനം പൊലീസ് പിടിച്ചെടുത്തു. 

Keywords:  News,Kerala,State,Kottayam,Trending,Accused,Accident,Injured,Case,Complaint,Arrest,Police, Ex-serviceman arrested in Pala car accident 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia