SWISS-TOWER 24/07/2023

മലപ്പുറത്ത് മഞ്ഞളാംകുഴി അലിക്കൊപ്പം സിപിഎം വിട്ടവര്‍ തിരിച്ചെത്തുന്നു

 


ADVERTISEMENT

മലപ്പുറം: (www.kvartha.com 30.08.2014) മലപ്പുറം മങ്കടയില്‍ മന്ത്രി മഞ്ഞളാംകുഴി അലിക്കൊപ്പം സിപിഎം വിട്ട് ലീഗിലേക്ക് പോയ ആയിരത്തോളം പ്രവര്‍ത്തകര്‍ വീണ്ടും സി പി എമ്മിലേക്ക് തിരിച്ചെത്തുന്നു. സെപ്തംബര്‍ നാലിന് നടക്കുന്ന കണ്‍വെന്‍ഷനില്‍ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ പങ്കെടുപ്പിച്ച് മടങ്ങിവരവ് വിപുലമായി ആഘോഷിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം.

കണ്‍വെന്‍ഷന്‍ സിപിഎം ജില്ലാ സെക്രട്ടറി പിപി വാസുദേവന്‍ ഉദ്ഘാടനം ചെയ്യും. മഞ്ഞളാംകുഴി അലി സ്വാര്‍ത്ഥനാണെന്നും ജനഹിതം മാനിക്കുന്നില്ലെന്നുമുളള ആരോപണങ്ങളാണ് പാര്‍ട്ടിയില്‍ തിരിച്ചെത്തുന്ന പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. പാര്‍ട്ടി വിട്ട് ലീഗില്‍ ചേര്‍ന്ന പ്രവര്‍ത്തകര്‍ക്ക്  അര്‍ഹിക്കുന്ന പരിഗണന ലഭിക്കാത്തതിനാല്‍ കടുത്ത അസംത്യപ്തിയുണ്ടെന്ന് അറിഞ്ഞതോടെയാണ്  സിപിഎം നേതാക്കള്‍ തന്നെ കണ്‍വെന്‍ഷന് മുന്‍കൈ എടുത്തത്.

തിരിച്ചെത്തുന്ന പ്രവര്‍ത്തകരില്‍  മന്ത്രിയുടെ മുന്‍ സ്റ്റാഫ് അംഗം മുതല്‍  നിലവില്‍ ലീഗിന്റെ ഭാരാവാഹികളും ഉള്‍പ്പെടുന്നു. കണ്‍വെന്‍ഷനോടനുബന്ധിച്ച് അലിയ്‌ക്കെതിരെയുള്ള പോസ്റ്ററുകള്‍  വിവിധ സ്ഥലങ്ങളില്‍ ഉയര്‍ന്നിട്ടുണ്ട്. മങ്കട മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലെ പ്രവര്‍ത്തകരും കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.  പ്രവര്‍ത്തകരുടെ  തിരിച്ചു വരവ് തീയതി സിപിഎം ജില്ലാ സെക്രട്ടറി പിപി വാസുദേവന്‍ തീരുമാനിക്കും. കണ്ണൂരില്‍ സി പി എമ്മിനേറ്റ കനത്ത തിരിച്ചടിക്ക് പകരമായാണ്  മലപ്പുറത്ത് പാര്‍ട്ടി വിട്ട് ലീഗിലേക്ക് പോയ നേതാക്കളുടെ മടങ്ങിവരവിനെ പാര്‍ട്ടി കാണുന്നത്.

മലപ്പുറത്ത് മഞ്ഞളാംകുഴി അലിക്കൊപ്പം സിപിഎം വിട്ടവര്‍ തിരിച്ചെത്തുന്നു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
പോലീസ് സ്വപ്‌നം ബാക്കിയാക്കി നസീഹിന് വിധിയുടെ അന്ത്യ സല്യൂട്ട്

Keywords:  Malappuram, CPM, Leaders, Muslim-League, Allegation, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia