Mani Kumar | ജസ്റ്റിസ് മണികുമാറിന്റെ നിയമനം സര്‍കാരിന്റെ ഉദ്ദിഷ്ട കാര്യങ്ങള്‍ക്കുള്ള ഉപകാരസ്മരണയെന്ന് രമേശ് ചെന്നിത്തല

 


തിരുവനന്തപുരം: (www.kvartha.com) മുന്‍ ഹൈകോടതി ചീഫ് ജസ്റ്റിസ് മണികുമാറിനെ സംസ്ഥാന മനുഷ്യാവകാശ കമിഷനായി നിയമിച്ചത് ഉദ്ദിഷ്ട കാര്യങ്ങള്‍ക്കുള്ള ഉപകാരസ്മരണയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

താന്‍ പ്രതിപക്ഷ നേതാവായിരിക്കെ ഒന്നാം പിണറായി സര്‍കാരിന്റെ അഴിമതി അന്വേഷിക്കാനുള്ള തന്റെ നിരവധി പെറ്റിഷനുകളില്‍ തീരുമാനമെടുക്കാതെ അതിന്റെ മുകളില്‍ അടയിരുന്നയാളാണ് ജസ്റ്റിസ് മണികുമാര്‍ എന്നും ചെന്നിത്തല ആരോപിച്ചു.

സ്പ്രിഗ്ലര്‍, ബ്രൂവറി, പമ്പാ മണല്‍ക്കടത്ത്, ബെവ്‌കോ ആപ് തുടങ്ങിവയിലെല്ലാം തീരുമാനമെടുക്കാതെ സര്‍കാരിനെ സഹായിച്ചയാളാണ് അദ്ദേഹം. എന്നിട്ടും പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ നടത്തിയ നിരന്തര പോരാട്ടം കാരണം സര്‍കാരിന് ഇവയില്‍ നിന്നെല്ലാം പിന്നോക്കം പോകേണ്ടി വന്നുവെന്നും ചെന്നിത്തല പറഞ്ഞു.

അന്നെല്ലാം സര്‍കാരിനെതിരെ തെളിവുകള്‍ നിരത്തി നീതിതേടിയിട്ടും നടപടിയെടുക്കാതെ സര്‍കാരിനെ സഹായിക്കുന്ന നിലപാടുകള്‍ എടുത്തയാളിനെ തന്നെ സുപ്രധാന പദവിയില്‍ വച്ചത് ആരുടെ മനുഷ്യാവകാശം സംരക്ഷിക്കാനാണെന്നും ചെന്നിത്തല ചോദിച്ചു.

Mani Kumar | ജസ്റ്റിസ് മണികുമാറിന്റെ നിയമനം സര്‍കാരിന്റെ ഉദ്ദിഷ്ട കാര്യങ്ങള്‍ക്കുള്ള ഉപകാരസ്മരണയെന്ന് രമേശ് ചെന്നിത്തല

ഇത് സാധാരണ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സര്‍കാരിനെതിരായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഇദ്ദേഹത്തിന്റെ അടുത്ത് നിന്ന് ഒരു നീതിയും പ്രതീക്ഷിക്കേണ്ടെന്നും ചെന്നിത്തല പറഞ്ഞു.

Keywords:  Ex-Kerala HC Chief Justice to be appointed as State Human Rights Commission chief, Thiruvananthapuram, News, Politics, Mani Kumar, Ex-Kerala HC Chief Justice, Appointed As State Human Rights Commission Chief, Ramesh Chennithala, Criticized, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia