തലസ്ഥാനത്ത് ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ് സംഘം വിലസുന്നു; വിമുക്ത ഭടന് നഷ്ടമായത് 89,000 രൂപ
Jan 23, 2018, 13:09 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 23.01.2018) ഒരിടവേളയ്ക്ക് ശേഷം തലസ്ഥാനത്ത് ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ് സംഘം വീണ്ടും സജീവമായി. കഴിഞ്ഞദിവസം വിമുക്തഭടനെ പറ്റിച്ച് സംഘം കവര്‍ന്നത് 89,000 രൂപ. മംഗലപുരം ഇടവിളാകം മേലേവിളവീട്ടില്‍ ശശിധരന്റെ (64) പണമാണ് നഷ്ടമായത്.
തിങ്കളാഴ്ച വൈകിട്ട് 3.46നും 4.19നും ഇടയിലാണ് ഇന്റര്‍നെറ്റ് ഫോണ്‍കോളിലൂടെ ശശിധരനുമായി ബന്ധപ്പെട്ട സംഘം പണം തട്ടിയെടുത്തത്. എസ്.ബി.ഐ യുടെ മുംബൈ ക്രെഡിറ്റ് കാര്‍ഡ് ഓഫീസില്‍ നിന്നാണെന്ന വ്യാജേന ഒരു സ്ത്രീയാണ് ആദ്യം ശശിധരനുമായി ബന്ധപ്പെട്ടത്.
തുടക്കത്തില്‍ ഇംഗ്ലീഷില്‍ സംസാരിച്ചെങ്കിലും പിന്നീട് ഹിന്ദിയില്‍ സംസാരം തുടര്‍ന്ന ഇവര്‍ ക്രെഡിറ്റ് കാര്‍ഡ് സംബന്ധമായി ശശിധരന് ഫയല്‍ ചെയ്തിരുന്ന പരാതി സംബന്ധിച്ച വിവരം അറിയാനാണ് വിളിച്ചതെന്ന് അറിയിച്ചു. ഇക്കഴിഞ്ഞ നവംബറില്‍ ശശിധരന് ലഭിച്ച ക്രെഡിറ്റ് കാര്‍ഡിന്റെ രഹസ്യ നമ്പര്‍ രേഖപ്പെടുത്തിയിരുന്നത് വ്യക്തമല്ലാത്തതിനാല്‍ കാര്‍ഡ് ഉപയോഗിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഇത് സംബന്ധിച്ച് ബാങ്ക് മുഖാന്തിരം പരാതി അറിയിച്ചിരുന്നു. ഈ പരാതി ഏതാനും ആഴ്ച മുമ്പ് മുംബൈ ഓഫീസില്‍ നിന്ന് ബന്ധപ്പെട്ട് പരിഹരിക്കുകയും ചെയ്തിരുന്നു. പിന്നീട് ശശിധരന് കാര്‍ഡ് ഉപയോഗിച്ചു തുടങ്ങിയിരുന്നു. അതിനിടയിലാണ് തട്ടിപ്പ് .
ശശിധരന്റെ വിലാസം, വയസ്, ജനനത്തീയതി,കാര്‍ഡ് നമ്പര്‍, ഇവയെല്ലാം സംഘം ഇങ്ങോട്ട് പറഞ്ഞുകൊടുക്കുകയായിരുന്നു. പിന്നീട് വിവരങ്ങള്‍ ശരിയാണോയെന്ന് അന്വേഷിക്കുകയും ചെയ്തു. തുടര്‍ന്ന് ഫോണ്‍ വനിതാ ഓഫീസര്‍ക്ക് കൈമാറി. അവര്‍ ഫോണ്‍ എടുത്ത് എന്‍ക്വയറി കഴിഞ്ഞതായും നിങ്ങളുടെ മൊബൈല്‍ ഫോണിലേക്ക് ഉടന്‍ തന്നെ ഒരു സന്ദേശമെത്തുമെന്നും അതിലുള്ള ഒ.ടി.പി നമ്പര്‍ പിന്നീട് വിളിക്കുമ്പോള്‍ പറഞ്ഞുതരണമെന്നും അറിയിച്ചു.
ഈ സമയം ശശിധരന് യാത്രയിലായിരുന്നു. അല്‍പ്പസമയത്തിനകം തന്നെ അതേ നമ്പരില്‍ നിന്ന് അടുത്തകോളുമെത്തി. ഒ.ടി.പി നമ്പര്‍ പറഞ്ഞുകൊടുത്തതോടെ എല്ലാം ശരിയായി എന്ന് അറിയിക്കുകയും ചെയ്തു. വീണ്ടും ഏതാനും തവണ കൂടി ഒ.ടി.പി നമ്പര്‍ വെരിഫൈ ചെയ്യാനാണെന്ന് പറഞ്ഞ് സംഘം നിരന്തരം വിളിച്ചുകൊണ്ടിരുന്നു. പത്തുമിനിട്ടുകഴിഞ്ഞ് എ.ടി.എം നമ്പരും ആധാര്‍കാര്‍ഡ് നമ്പരും ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനെ ശശിധരന് ചോദ്യം ചെയ്തു.
എന്നാല്‍ അതിനും സംഘം മറുപടി നല്കി. ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ടില്‍ ഇത് ലിങ്ക് ചെയ്യാനാണെന്നായിരുന്നു മറുപടി. എന്നാല്‍ നിരന്തമുള്ള ഫോണ്‍വിളികളില്‍ സംശയം തോന്നിയ ശശിധരന് നമ്പരുകള്‍ കൈമാറാന്‍ വിസമ്മതിച്ചു. ഈ സമയത്ത് മൊബൈല്‍ഫോണില്‍ തുടരെ സന്ദേശങ്ങള്‍ എത്തിക്കൊണ്ടിരുന്നെങ്കിലും ബൈക്കോടിച്ചുകൊണ്ടിരുന്നതിനാല്‍ അത് വായിക്കാന്‍ മെനക്കെട്ടുമില്ല. അതിന് ശേഷം ഗുഡ്ഗാവിലെ ക്രെഡിറ്റ് കാര്‍ഡ് ഓഫീസില്‍ നിന്ന് വിളിച്ചറിയിക്കുമ്പോഴാണ് താന്‍ തട്ടിപ്പിനിരയായെന്ന വിവരം ശശിധരന് അറിയുന്നത്.
മൊബൈല്‍ ഫോണിലെത്തിയ സന്ദേശങ്ങള്‍ പരിശോധിച്ചപ്പോള്‍ ആദ്യം 85,000 രൂപയും പിന്നീട് 4040 രൂപയും പിന്‍വലിച്ചതായി അറിയാന്‍ കഴിഞ്ഞു. തുടര്‍ന്ന് ക്രെഡിറ്റ് കാര്‍ഡ് ഓഫീസില്‍ നിന്ന് ശശിധരന്റെ പരാതി സ്വീകരിക്കുകയും ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തു. ഇവരുടെ നിര്‍ദേശാനുസരണം ശശിധരന് മംഗലാപുരം പോലീസ് സ്റ്റേഷനിലും സൈബര്‍ സെല്ലിലും കഴിഞ്ഞദിവസം പരാതി നല്കി.
പരാതിയില്‍ സൈബര്‍ പോലീസ് രാത്രിയില്‍ ശശിധരന്റെ മൊഴിയെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തശേഷം വിവരങ്ങള്‍ ഹൈടെക് സെല്ലിന് കൈമാറി. ഹൈടെക് സെല്‍ സംഘം ചൊവ്വാഴ്ച തെളിവുകള്‍ ശേഖരിച്ച് സംഭവത്തെപ്പറ്റി അന്വേഷണം നടത്തും. ബാങ്ക് അധികൃതര്‍ക്കും ഇതുസംബന്ധിച്ച് ചൊവ്വാഴ്ച പരാതി നല്‍കുമെന്ന് ശശിധരന് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Ex Army man loses Rs 89,000 in card fraud, blames bank, Thiruvananthapuram, News, Cheating, Case, Police, Complaint, Bank, Mumbai, Mobile Phone, ATM card, Aadhar Card, Message, Probe, Kerala.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.