യുഡിഎഫിന്റെ തോല്‍വിക്ക് കാരണം കോവിഡും പ്രളയവും സംഘടനാ ദൗര്‍ബല്യവും; മുസ്ലീം വോടുകള്‍ മറിഞ്ഞു, പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനം ജനങ്ങളിലേക്ക് എത്തിക്കാനായില്ലെന്നും തെരഞ്ഞെടുപ്പ് പരാജയം പഠിക്കാന്‍ നിയോഗിച്ച അശോക് ചവാന്‍ കമിറ്റിക്ക് മുന്നില്‍ ചെന്നിത്തല
May 26, 2021, 17:31 IST
തിരുവനന്തപുരം: (www.kvartha.com 26.05.2021) യുഡിഎഫിന്റെ തോല്‍വിക്ക് കാരണം കോവിഡും പ്രളയവും സംഘടനാ ദൗര്‍ബല്യവുമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് പരാജയം പഠിക്കാന്‍ നിയോഗിച്ച അശോക് ചവാന്‍ കമിറ്റിക്കു മുന്നില്‍ ഓണ്‍ലൈന്‍ ആയി നടത്തിയ തെളിവെടുപ്പിലാണ് ചെന്നിത്തല വിശദീകരണം നല്‍കിയത്.
സംഘടനാ തലത്തില്‍ വലിയ പിഴവുകളാണ് ഈ തിരഞ്ഞെടുപ്പില്‍ ഉണ്ടായതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. ബൂതുതല പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ കോവിഡ് കാരണം കഴിഞ്ഞില്ല. സിപിഎം പാര്‍ടി പ്രവര്‍ത്തകരെ കോവിഡ് സന്നദ്ധ പ്രവര്‍ത്തകരാക്കി പ്രചാരണം നടത്തി. മുസ്ലിം വോടുകള്‍ മറിഞ്ഞുവെന്നും ചെന്നിത്തല പറഞ്ഞു.
സിഎഎ ഉള്‍പെടെയുള്ള കേന്ദ്ര പ്രഖ്യാപനങ്ങള്‍ എല്‍ഡിഎഫ് അനുകൂല ന്യൂനപക്ഷ വികാരമുണ്ടാക്കി. കോണ്‍ഗ്രസിന് സാധ്യതയുള്ള മണ്ഡലങ്ങളില്‍ ബിജെപി സിപിഎമിന് വോട് മറിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
പരാജയത്തിന്റെ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുന്നുവെന്ന് ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ സാധിച്ചിട്ടുണ്ട്. സര്‍കാരിന്റെ ഓരോ തെറ്റുകളും കൃത്യമായി ചൂണ്ടിക്കാണിക്കാനായി. അത് തിരുത്താന്‍ സര്‍കാര്‍ നിര്‍ബന്ധിതമായി. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ചെയ്യാവുന്നതിന്റെ പരമാവധി ചെയ്തിട്ടുണ്ട്. എന്നാല്‍ പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനം താഴേത്തട്ടിലേക്ക് എത്തിയില്ല. പല ബൂതുകളും നിര്‍ജീവമായാണ് പ്രവര്‍ത്തിച്ചത്. ഇതെല്ലാം ഭരണകക്ഷിക്ക് അനകൂലമായി മാറി.
സഭയ്ക്ക് അകത്തും പുറത്തും ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മാധ്യമങ്ങള്‍ വലിയ പ്രാധാന്യം നല്‍കിയിട്ടും അത് താഴേത്തട്ടില്‍ എത്തിക്കുന്നതില്‍ ബൂത് കമിറ്റികള്‍ ഒരുതരത്തിലുള്ള പ്രവര്‍ത്തനവും നടത്തിയില്ല. വീടുകളില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ സ്ലിപ്പുകള്‍ പോലും എത്തിക്കാനുള്ള ശ്രമം ബൂത് കമിറ്റികളുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല.
കോവിഡിന്റെയും പ്രളയത്തിന്റെയും സാഹചര്യത്തില്‍ സര്‍ക്കാര്‍ മുന്നില്‍ ഉണ്ടായിരുന്നു എന്ന പ്രതീതി ഉണ്ടാക്കാന്‍ ഭരണപക്ഷത്തിന് കഴിഞ്ഞു. പെന്‍ഷനും കിറ്റും എല്ലാം അവരെ അധികാരത്തിലെത്താന്‍ സഹായിച്ചു. എന്നാല്‍ സര്‍കാരിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള പ്രചാരണം നടത്താന്‍ യുഡിഎഫിന് കഴിഞ്ഞില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാണിച്ചു.
കമിറ്റിയുടെ തെളിവെടുപ്പില്‍ മറ്റു നേതാക്കളും തങ്ങളുടെ ഭാഗം വ്യക്തമാക്കും. തുടര്‍ന്നായിരിക്കും സംഘടനാ തലത്തില്‍ ഏതു തരത്തിലുള്ള അഴിച്ചുപണികളാണ് നടത്തേണ്ടത് എന്ന കാര്യത്തില്‍ കമിറ്റി തീരുമാനം എടുക്കുക. കെപിസിസിയിലും ഡിസിസിയിലും വലിയ അഴിച്ചുപണി ഉണ്ടാകും എന്നാണ് പുറത്തുവരുന്ന റിപോര്‍ടുകള്‍. പുതിയ കെപിസിസി അധ്യക്ഷനെ വരും ദിവസങ്ങളില്‍ തീരുമാനിക്കുമെന്നും റിപോര്‍ടുണ്ട്.
Keywords: Even slips could not be delivered to houses, Muslim votes went to Left Front, says Chennithala, Thiruvananthapuram, News, Assembly-Election-2021, Ramesh Chennithala, Congress, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.