Garbage | വേനല്‍ കത്തുമ്പോഴും പുഴകളില്‍ വ്യാപകമായി മാലിന്യം തളളുന്നു, കുടിവെളള ക്ഷാമഭീഷണിയില്‍ കണ്ണൂരിലെ മലയോരം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) വേനല്‍ കടുത്ത സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയിലെ പുഴകളില്‍ നിന്നും ഇക്കുറി ശുദ്ധജലം ലഭിച്ചേക്കില്ല. ജില്ലയിലെ മലയോര മേഖലയിലെ പ്രധാന ജലസ്രോതസ്സായ പുഴകളില്‍ മാലിന്യം തളളുന്നതാണ് ജനങ്ങളുടെ കുടിവെളളം മുട്ടിക്കുന്നത്.
Aster mims 04/11/2022

Garbage | വേനല്‍ കത്തുമ്പോഴും പുഴകളില്‍ വ്യാപകമായി മാലിന്യം തളളുന്നു, കുടിവെളള ക്ഷാമഭീഷണിയില്‍ കണ്ണൂരിലെ മലയോരം

തേജസ്വിനിപ്പുഴയിലേക്ക് വന്‍തോതില്‍ മാലിന്യങ്ങള്‍ തള്ളുന്നതു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കടുത്ത തലവേദനയായിട്ടുണ്ട്. ചെറുപുഴ പഞ്ചായത് ബസ് സ്റ്റാന്‍ഡ് പരിസരത്തെ ശുചിമുറിക്ക് സമീപത്തും വയക്കര വിലേജ് ഓഫിസിന്റെ പിന്‍ഭാഗത്തുമാണു മാലിന്യങ്ങള്‍ കൊണ്ടുവന്നു തള്ളുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്ക് പുറമേ കെട്ടിടാവശിഷ്ടങ്ങളും പുഴയുടെ തീരത്താണു തളളുന്നത്. മഴക്കാലത്ത് ഇവ ഒഴുകി പുഴയിലെത്തുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

കണ്ണൂര്‍- കാസര്‍കോട് ജില്ലകളില്‍ നിന്നുമുള്ള നൂറുകണക്കിനാളുകള്‍ അലക്കാനും കുളിക്കാനും മറ്റും എത്തുന്നത് തേജസ്വിനിപ്പുഴയിലാണ്. ഇതിനുപുറമേ ഒട്ടേറെ കുടിവെള്ള പദ്ധതിയും പുഴയുടെ തീരത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ചില വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളാണു രാത്രികാലങ്ങളില്‍ പുഴയുടെ തീരത്തു കൊണ്ടുവന്നു തള്ളുന്നതെന്ന ആക്ഷേപവും ശക്തമാണ്.

തേജസ്വിനിപ്പുഴ ഏറ്റവുമധികം മലിനമാകുന്നത് ചെറുപുഴ ഭാഗത്തു വച്ചാണ്. പുഴയുടെ സമീപത്തു പ്രവര്‍ത്തിക്കുന്ന സര്‍കാര്‍ മദ്യവില്‍പന ശാലയില്‍ നിന്നു മദ്യം വാങ്ങുന്നവരില്‍ ഏറെയും മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് പുഴയിലേക്കാണ്.

മദ്യകുപ്പികള്‍ക്ക് പുറമെ വെള്ളകുപ്പികളും ഭക്ഷണം കൊണ്ടുവരുന്ന ക്യാരി ബാഗുകളുമെല്ലാം ഒഴുകിയെത്തുന്നത് തേജസ്വിനിപ്പുഴയിലാണ്. മാലിന്യം തള്ളുന്നത് തടയാന്‍ അധികൃതരുടെ ഭാഗത്തു നിന്നു ശക്തമായ നടപടികള്‍ ഉണ്ടാകുന്നില്ലെന്നാണു പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്.

Keywords: Even as summer heats up, rivers are littered with garbage, Kannur, News, River, Environmental problems, Allegation, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia