Obituary | 24 മണിക്കൂര്‍ കഴിഞ്ഞിട്ടും ആല്‍ബര്‍ട് അഗസ്റ്റിന്റെ മൃതദേഹം പോലും നീക്കാന്‍ സാധിച്ചിട്ടില്ല; സര്‍കാറിന്റെ സഹായം അഭ്യര്‍ഥിച്ച് ഭാര്യ സൈബല്ല ആല്‍ബര്‍ട്

 


കണ്ണൂര്‍: (www.kvartha.com) 24 മണിക്കൂര്‍ കഴിഞ്ഞിട്ടും സുഡാനില്‍ വെടിയേറ്റ് മരിച്ച മലയാളി യുവാവ് ആല്‍ബര്‍ട് അഗസ്റ്റിന്റെ മൃതദേഹം പോലും നീക്കാന്‍ സാധിച്ചിട്ടില്ലെന്ന് ഭാര്യ സൈബല്ല ആല്‍ബര്‍ട്. ഒടുവില്‍ മൃതദേഹം മാറ്റാന്‍ സര്‍കാറിന്റെ സഹായം അഭ്യര്‍ഥിച്ചിരിക്കയാണ് സൈബല്ല.

ഫ് ളാറ്റിന്റെ അടിത്തട്ടില്‍ ഭക്ഷണം പോലുമില്ലാതെ മക്കള്‍ക്കൊപ്പം ഭയന്ന് കഴിയുകയാണെന്നും പുറത്ത് നിന്ന് ആര്‍ക്കും ഫ്‌ളാറ്റില്‍ എത്താന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നും സര്‍കാറിന്റെ ഭാഗത്ത് നിന്ന് അടിയന്തര സഹായം വേണമെന്നും സൈബല്ല ഓഡിയോ സന്ദേശത്തില്‍ അഭ്യര്‍ഥിച്ചു.

ആല്‍ബര്‍ട് അഗസ്റ്റിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ സഹായം തേടി കെപിസിസി അധ്യക്ഷനും കണ്ണൂര്‍ എംപിയുമായ കെ സുധാകരന്‍ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനും സുഡാനിലെ ഇന്‍ഡ്യന്‍ അംബാസഡര്‍ ബിഎസ് മുബാറക്കിനും കത്തയച്ചിരുന്നു. ആല്‍ബര്‍ടിന്റെ വേര്‍പാട് കുടുംബത്തിന് വലിയ ആഘാതവും രാജ്യത്തിന് വലിയ ഞെട്ടലുമാണ് ഉണ്ടാക്കിയത്.

Obituary | 24 മണിക്കൂര്‍ കഴിഞ്ഞിട്ടും ആല്‍ബര്‍ട് അഗസ്റ്റിന്റെ മൃതദേഹം പോലും നീക്കാന്‍ സാധിച്ചിട്ടില്ല; സര്‍കാറിന്റെ സഹായം അഭ്യര്‍ഥിച്ച് ഭാര്യ സൈബല്ല ആല്‍ബര്‍ട്

ആല്‍ബര്‍ടിനെ അവസാനമായി കാണാന്‍ കാത്തിരിക്കുകയാണ് ബന്ധുക്കള്‍. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ വേഗത്തില്‍ സ്വീകരിക്കണമെന്നും കെ സുധാകരന്‍ കത്തില്‍ ആവശ്യപ്പെട്ടു. ശനിയാഴ്ച രാത്രിയാണ് സുഡാനില്‍ സൈന്യവും അര്‍ധസൈന്യവും തമ്മിലുള്ള സംഘര്‍ഷത്തിനിടെ കണ്ണൂര്‍ ആലക്കോട് നെല്ലിപ്പാറ സ്വദേശിയും വിമുക്തഭടനുമായ ആല്‍ബര്‍ട് അഗസ്റ്റിന്‍ വെടിയേറ്റ് മരിച്ചത്. സുഡാനില്‍ സെക്യൂരിറ്റി മാനേജറായി ജോലി ചെയ്ത് വരികയായിരുന്നു. ജനല്‍ വഴിയാണ് ആല്‍ബര്‍ടിന് വെടിയേറ്റതെന്നാണ് റിപോര്‍ട്.

Keywords:  Even after 24 hours, Albert Augustin's body not removed; wife Sybella Albert requested the help of government, Kannur, News, Help, Dead Body,  Albert Augustin, Family, Letter, Report, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia