Book | വിശ്വപൗരന്മാരേക്കുറിച്ച് യൂറോപ്യന്‍ ഡിജിറ്റല്‍ സര്‍വകലാശാല പുസ്തകമിറക്കുന്നു; തീം സോംങ് ഒരുങ്ങുന്നത് കാഞ്ഞങ്ങാട് രാമചന്ദ്രന്റെ സംഗീതത്തില്‍

 


കണ്ണൂര്‍: (KVARTHA) അമേരികന്‍, ഐസ് ലാന്‍ഡാന്‍ഡ്, ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റുകള്‍ അംഗീകരിച്ച ലോകത്തിലെ ആദ്യത്തെ ഡിജിറ്റല്‍ സര്‍വകലാശാലയായ യൂറോപ്യന്‍ ഡിജിറ്റല്‍ സര്‍വകലാശാല, ലോകത്തിലെ ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങളും നൂതന സാങ്കേതിക വിദ്യകളുമായി ബന്ധപ്പെടുത്തി വിശ്വപൗരന്‍മാരെ കുറിച്ചുള്ള ഒരു പ്രത്യേക പുസ്തകം പ്രസിദ്ധീകരിക്കുന്നുവെന്ന് പ്രശസ്ത സംഗീതജ്ഞന്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്‍ കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മെഗാ ഇവന്റുകള്‍ നടക്കും. അടുത്ത വര്‍ഷം ജനുവരിയില്‍ ദുബൈലും ഏപ്രിലില്‍ ലന്‍ഡനിലും പരിപാടി നടക്കും. ആഗോള ലോന്‍ജ് കഴിഞ്ഞ ദിവസം ബ്രിടീഷ് പാര്‍ലമെന്റില്‍ ഇന്‍ഡ്യ - യുകെ നേതൃത്വ ഉച്ചകോടി 2023 ന്റെ സഹകരണത്തോടെ നടന്നു.

ലിബര്‍ലാന്‍ഡ് പ്രസിഡണ്ട് വിറ്റ് ജെഡ്‌ലിക, എഎഎഫ്ടി യൂനിവേഴ്‌സിറ്റി ചാന്‍സലര്‍ ഡോ. സന്ദീപ് മര്‍വ, ഇന്‍ഡോ - യുകെ ലീഡര്‍ഷിപ് ഉച്ചകോടിയുടെ സ്ഥാപകന്‍ ഡോ. ദിവാകര്‍ സുകുല്‍, തുടങ്ങി പ്രമുഖ വ്യക്തികളും സംഘടനകളും ദൗത്യത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്.

സംഗീതരത്‌നം ഡോ. കാഞ്ഞങ്ങാട് സി രാമചന്ദ്രന്‍, അരുണ്‍ കൈതപ്രം (രാഷ്ട്രീയ പ്രവര്‍ത്തകന്‍), ഡോ. ജയദേവന്‍ (സൂര്യകവി), പ്രശസ്ത ഗായകരായ ഉണ്ണിമേനോന്‍, സിത്താര കൃഷ്ണകുമാര്‍, ഡോ. കൃഷ്ണകുമാര്‍ എം പി (പ്രസിഡണ്ട് ഓഫ് ഇന്‍ഡ്യ അവാര്‍ഡ് ജേതാവ്) കൂടാതെ കേരളത്തില്‍ നിന്നുള്ള ആയിരക്കണക്കിന് ദീര്‍ഘവീക്ഷണമുള്ള ആളുകള്‍, ഇന്‍ഡ്യയുടെ മറ്റ് ഭാഗങ്ങളില്‍ നിന്നുള്ള നിരവധി ആളുകള്‍ എന്നിവര്‍ ഇതിനകം വിശ്വപൗരന്മാരെ സൃഷ്ടിക്കാനുള്ള ഈ പ്രസ്ഥാനത്തിന്റെ ഭാഗമായി കഴിഞ്ഞതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മിഷന്‍ സോങ്ങിന്റെ ആശയം യൂറോപന്‍ ഡിജിറ്റല്‍ യൂനിവേഴ്‌സിറ്റി സ്ഥാപകന്‍ പ്രൊഫ. സിദ്ധിഖ് എ മുഹമ്മദിന്റെ 'ആരും മരിക്കുന്നില്ലിവിടെ' എന്നതാണ്. മലയാളത്തില്‍ സൂര്യകവി ഡോ. ജയദേവന്‍ രചിച്ച് സംഗീതരത്‌നം ഡോ. കാഞ്ഞങ്ങാട് സി രാമചന്ദ്രന്റെ സംഗീതത്തിലാണ് തീം സോങ്ങ് ഒരുങ്ങുന്നത്.

ഇന്‍ഗ്ലീഷ് ഗാനം ശ്രുതി സുരേഷാണ് രചിച്ചിട്ടുളളത്. നൂറുകണക്കിന് ആഗോളഭാഷയില്‍ സംവിധാനം ചെയ്ത് ദുബൈലും ലന്‍ഡനിലും തീംസോങ് റിലീസ് ചെയ്യുമെന്ന് കാഞ്ഞങ്ങാട് രാമചന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. മുഴുവന്‍ മനുഷ്യരാശിയുടെയും പ്രബുദ്ധതയും ശാശ്വതമായ സന്തോഷത്തിനും വേണ്ടി സൃഷ്ടിക്കപ്പെട്ട ഗാനം നിരവധി ഇതിഹാസ ഗായകര്‍ ആലപിക്കുമെന്നും കാഞ്ഞങ്ങാട് രാമചന്ദ്രന്‍ പറഞ്ഞു.

Book | വിശ്വപൗരന്മാരേക്കുറിച്ച് യൂറോപ്യന്‍ ഡിജിറ്റല്‍ സര്‍വകലാശാല പുസ്തകമിറക്കുന്നു; തീം സോംങ് ഒരുങ്ങുന്നത് കാഞ്ഞങ്ങാട് രാമചന്ദ്രന്റെ സംഗീതത്തില്‍



Keywords: News, Kerala, Kerala-News, Kannur, Kannur-News, European Digital University, Launches, Book, Global Citizens, Theme Song, Composed, Kanhangad Ramachandran, Music, Kannur News, European Digital University launches book on Global Citizens.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia