R Bindu | കുടുംബശ്രീ പ്രസ്ഥാനം സ്ത്രീകളുടെ ആത്മവിശ്വാസം ഉയര്‍ത്തി: മന്ത്രി ആര്‍ ബിന്ദു
Jan 15, 2023, 17:55 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തൃശൂര്‍: (www.kvartha.com) എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ -സിഡിഎസ് രജത ജൂബിലി ആഘോഷം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ മുഖ്യധാരയിലേക്കും നേതൃനിരയിലേക്കും സാധാരണക്കാരായ സ്ത്രീകള്‍ക്ക് ആത്മവിശ്വാസത്തോടെ കടന്നുവരാന്‍ ഇടയാക്കുന്ന മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് കുടുംബശ്രീ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു.
വൈവിധ്യപൂര്‍ണമായ ഉത്തരവാദിത്തങ്ങളാണ് കുടുംബശ്രീയിലൂടെ സ്ത്രീകള്‍ ഏറ്റെടുക്കുന്നത്. വനിതകളുടെ കര്‍മശേഷി സമൂഹത്തിന്റെ ഉന്നതിക്കായി പ്രയോജനപ്പെടുത്താന്‍ കുടുംബശ്രീക്കായെന്നും അവര്‍ പറഞ്ഞു. വരുമാനദായകമായ സ്വയം തൊഴില്‍ സംരംഭങ്ങളിലേക്ക് കടന്നു വരാനുള്ള സഹായം നല്‍കിക്കൊണ്ട് സാമ്പത്തികമായ സ്വയം പര്യാപ്തത കൈവരിക്കാനും സ്ത്രീളെ കുടുംബശ്രീ പ്രസ്ഥാനം സഹായിച്ചു. ഇത്തരം സംരംഭങ്ങള്‍ ഏറ്റെടുക്കുന്നതിനും തുടങ്ങുന്നതിനും സ്ത്രീകള്‍ ഇനിയും മുന്നോട്ട് വരണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
എരുമപ്പെട്ടി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ മുന്‍ സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാരെയും വൈസ് ചെയര്‍പേഴ്‌സണ്‍മാരെയും മന്ത്രി ആദരിച്ചു. പരിപാടിയോടാനുബന്ധിച്ച് നടന്ന ഘോഷയാത്രയും കലാപരിപാടികളും കുടുംബശ്രീ അംഗങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായി.
എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ബസന്ത് ലാല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വി നഫീസ ഹരിത കര്‍മ്മ സേന അംഗങ്ങള്‍ക്കുള്ള യൂണിഫോം വിതരണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ജലീല്‍ ആദൂര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ നിര്‍മല്‍ എസ് സി, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ നകുല പ്രമോദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Keywords: News,Kerala,State,Thrissur,Minister,Inauguration,Top-Headlines, Erumapetty Kudumbashree-CDS Silver Jubilee Celebrations inaugurated by Minister R Bindu
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

