SWISS-TOWER 24/07/2023

Drowned | ബലിതര്‍പണ ചടങ്ങുകള്‍ക്കിടെ അപകടം; പുഴയിലെ മണല്‍ക്കുഴിയില്‍പെട്ടവരെ രക്ഷിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു

 


എറണാകുളം: (www.kvartha.com) പിറവത്ത് യുവാവ് പുഴയില്‍ മുങ്ങി മരിച്ചു. എരൂര്‍ കല്ലുപറമ്പില്‍ കെ എം മനേഷ് (42) ആണ് മരിച്ചത്. ബലിതര്‍പണ ചടങ്ങുകള്‍ക്കിടെ പുഴയിലെ മണല്‍ക്കുഴിയില്‍പെട്ടവരെ രക്ഷിക്കുന്നതിനിടെയാണ് ദാരുണ് സംഭവം. കല്ലുപറമ്പില്‍ മണിയുടെയും ശാന്തയുടെയും മകനാണ്. 
Aster mims 04/11/2022

വ്യാഴാഴ്ച രാവിലെ 10.30ന് പാഴൂര്‍ മണല്‍പ്പുറത്തിന് സമീപമുള്ള കടവിലായിരുന്നു സംഭവം. മനേഷിന്റെ മാതൃസഹോദരന്റെ ബലിതര്‍പണത്തിന് 20 അംഗ സംഘമാണ് പാഴൂരില്‍ എത്തിയത്. മണല്‍പ്പുറത്തിന് സമീപം പുഴയോരത്ത് മണ്‍തിട്ടയില്‍ നിന്നിരുന്ന അമല്‍, സജിന്‍, സൂര്യദേവ് എന്നിവര്‍ വഴുതി വെള്ളത്തില്‍ വീണു. നീന്തല്‍ വശമുണ്ടായിരുന്ന മനേഷ് മൂന്നു പേരെയും കരയില്‍ എത്തിച്ചതിനുശേഷം മുങ്ങിപ്പോവുകയായിരുന്നു. 

ഒപ്പമുണ്ടായിരുന്നവരും നീന്തല്‍ പരിശീലനം നടത്തിയിരുന്നവരും ചേര്‍ന്ന് മനേഷിനെ കരയിലെത്തിച്ചു ജെഎംപി ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു. ഇലക്ട്രീഷ്യനാണ്. ഭാര്യ: വിദ്യാലക്ഷമി (മുത്തൂറ്റ് ഫിനാന്‍സ്, കൊച്ചി). മക്കള്‍: ദക്ഷ, ദിയ. സംസ്‌കാരം നടത്തി.

Drowned | ബലിതര്‍പണ ചടങ്ങുകള്‍ക്കിടെ അപകടം; പുഴയിലെ മണല്‍ക്കുഴിയില്‍പെട്ടവരെ രക്ഷിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു


നേരത്തെ മണല്‍ വാരല്‍ നടന്നിരുന്ന ഈ ഭാഗത്തും പലയിടത്തും പുഴയില്‍ കുഴികള്‍ ഉണ്ട്. ഇതാണ് വേനലായിട്ടും അപകടത്തിന് കാരണമായതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ആദ്യം വെള്ളത്തില്‍ വീണവര്‍ക്ക് ആരക്കുന്നം എ പി വര്‍ക്കി മിഷന്‍ ആശുപത്രിയില്‍ പ്രഥമ ചികിത്സ നല്‍കി.

Keywords:  News, Kerala, Kerala-News, Ernakulam- News, Died, Obituary, Local News, Youth, Drowned, Died, Rescued, Ernakulam: Youth drowned after saving others at Piravom.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia