Arrested | മലദ്വാരത്തില്‍ കംപ്രസര്‍ പമ്പ് ഉപയോഗിച്ച് കാറ്റടിച്ചു; അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം; കൂടെ ജോലിചെയ്യുന്ന യുവാവ് അറസ്റ്റില്‍
May 9, 2023, 17:06 IST
എറണാകുളം: (www.kvartha.com) പെരുമ്പാവൂരില്‍ മലദ്വാരത്തില്‍ കംപ്രസര്‍ പമ്പ് ഉപയോഗിച്ച് കാറ്റടിച്ചതിനെ പിന്നാലെ അവശനിലയിലായ യുവാവിന് ദാരുണാന്ത്യം. പെരുമ്പാവൂരില്‍ ജോലിക്കെത്തിയ അതിഥി തൊഴിലാളിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഒപ്പം ജോലി ചെയ്തിരുന്ന സിദ്ധാര്‍ഥിനെ കുറുപ്പംപടി പൊലീസ് അറസ്റ്റ് ചെയ്തു.
പെരുമ്പാവൂര്‍ മലമുറി മരിയന്‍ പ്ലൈവുഡ് കംപനിയിലെ ജീവനക്കാരനായ അസം സ്വദേശി മിന്റുവാണ് മരിച്ചത്. കുഴഞ്ഞുവീണെന്ന് പറഞ്ഞാണ് സഹപ്രവര്‍ത്തകര്‍ മിന്റുവിനെ ആശുപത്രിയില്‍ എത്തിച്ചത്. അസ്വാഭാവികത തോന്നി വിശദമായി അന്വേഷിച്ചപ്പോഴാണ് മരണകാരണം വ്യക്തമായത്. ഇതിനു പിന്നാലെയാണ് സഹപ്രവര്‍ത്തകനായ സിദ്ധാര്‍ഥിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
Keywords: News, Kerala-News, Kerala, News-Malayalam, Arrested, Labors, Hospital, Local-news, Regional-News, Crime, Ernakulam: Youth dies after air compressor attack, accused held.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.