Drowned | സഹപ്രവര്‍ത്തകയുടെ വിവാഹത്തിനെത്തിയ 25 കാരി പെരിയാറില്‍ മുങ്ങിമരിച്ചു
Apr 29, 2024, 15:38 IST
എറണാകുളം: (KVARTHA) പെരിയാറില്‍ കുളിക്കാനിറങ്ങിയ യുവതി മുങ്ങിമരിച്ചു. ചെങ്ങന്നൂര്‍ സ്വദേശി ജോമോള്‍ (25) ആണ് പെരുമ്പാവൂരില്‍ മരിച്ചത്. സഹപ്രവര്‍ത്തകയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനാണ് ജോമോള്‍ പെരുമ്പാവൂരില്‍ എത്തിയത്.
അതിനിടെ, കൊപ്പം തൂതപ്പുഴയില്‍ കുളിക്കാനെത്തി കാല്‍വഴുതി വീണ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിയും മരിച്ചു. പട്ടാമ്പി മരുതൂര്‍ പൂഴിക്കുന്നത്ത് അബ്ദുല്‍ നാസറിന്റെ മകന്‍ മുഹമ്മദ് നിശാല്‍ (12) ആണ് കഴിഞ്ഞ ദിവസം വൈകിട്ട് മരിച്ചത്. നാട്ട്യമംഗലം ചുണ്ടമ്പറ്റ ശില്‍പിപുരത്ത് അമ്മാവന്റെ വിവാഹത്തിന് വന്നപ്പോഴാണ് കുട്ടി അപകടത്തില്‍പെട്ടത്.

കഴിഞ്ഞ വെള്ളിയാഴ്ച വോടെടുപ്പ് ദിവസം ഉച്ചയോടെ തൂതപ്പുഴയുടെ ചുണ്ടമ്പറ്റ പൊന്നീരിപ്പാറ കടവിലാണ് സംഭവം. ബന്ധുക്കളായ കൂട്ടുകാരോടൊപ്പം പുഴയിലേക്ക് കുളിക്കാന്‍ പോയതായിരുന്നു. കൂടെയുള്ള ഒരു കുട്ടി മുങ്ങിത്താഴ്ന്നപ്പോള്‍ രക്ഷിക്കാന്‍ ശ്രമിക്കവേയാണ് നിശാല്‍ അപകടത്തില്‍പെട്ടത്. മുങ്ങിത്താഴ്ന്ന കുട്ടി രക്ഷപ്പെട്ടെങ്കിലും നിശാല്‍ കാല്‍വഴുതി ആഴത്തിലേക്ക് താഴുകയായിരുന്നു.
കടവില്‍ കുളിക്കാന്‍ എത്തിയവര്‍ ഉടന്‍തന്നെ കുട്ടിയെ മുങ്ങിയെടുത്ത് പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പട്ടാമ്പി ഗവ. യുപി സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ്.
Keywords: News, Kerala, Perumbavoor News, Ernakulam News, Young Woman, Drowned, Periyar River, Friend, Marriage, Bath, River, Colleague, Ernakulam: Young Woman's Drowned in Periyar River.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.