SWISS-TOWER 24/07/2023

Accidental Death | കാറിടിച്ച് രണ്ടര വയസുകാരന് ദാരുണാന്ത്യം; അമ്മ പരുക്കുകളോടെ ആശുപത്രിയില്‍; കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍

 


ADVERTISEMENT

കൊച്ചി: (www.kvartha.com) തൃപ്പൂണിത്തുറയില്‍ കാറിടിച്ച് രണ്ടര വയസുകാരന് ദാരുണാന്ത്യം. പുതിയകാവ് ഊപ്പിടിത്തറ വീട്ടില്‍ രഞ്ജിത്തിന്റെയും രമ്യയുടെയും മകന്‍ ആദിയാണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം അമ്മയോടൊപ്പം നടന്നു പോകുന്നതിനിടെയാണ് ഇരുവരെയും കാറിടിച്ച് തെറിപ്പിച്ചത്. ബൈക് ഓവര്‍ടേക് ചെയ്തപ്പോള്‍ കാര്‍ വെട്ടിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം. 
Aster mims 04/11/2022

കാലിനും തലയ്ക്കും പരുക്കേറ്റ അമ്മ രമ്യയെ കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ അമിത വേഗത്തില്‍ ആയിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കാറില്‍ വീട്ടുസാധനങ്ങള്‍ കുത്തിനിറച്ച നിലയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. 

വലിയ സാധനങ്ങള്‍ ഗുഡ്‌സ് വണ്ടിയില്‍ മാത്രമേ കയറ്റാന്‍ പാടൂള്ളൂ എന്ന നിയമം നിലനില്‍ക്കെയാണ് കാറില്‍ സാധനങ്ങള്‍ കുത്തിനിറച്ചു നിരത്തിലൂടെ പോയത്. സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ ബോസ്‌കോ ഡിക്കോത്തയെ ഹില്‍പാലസ് പൊലീസ് അറസ്റ്റ് ചെയ്തു. 

Accidental Death | കാറിടിച്ച് രണ്ടര വയസുകാരന് ദാരുണാന്ത്യം; അമ്മ പരുക്കുകളോടെ ആശുപത്രിയില്‍; കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍


Keywords:  News, Kerala-News, Kerala, Kochi-News, Kochi, Regional-News, Local-News, News-Malayalam, Accident, Accidental Death, Road Accident, Child, Died, Mother, Injured, Hospital, Treatment, Driver, Arrested, Police, Ernakulam: Two Year Old Boy Dies In Accident, Car Driver Arrested.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia