എറണാകുളത്ത് കോവിഡ് ബാധിതരുടെ എണ്ണം 60,000 പിന്നിട്ടു; ജില്ലാ അതിര്‍ത്തികള്‍ രാത്രിയോടെ അടയ്ക്കും, അനാവശ്യ കാര്യങ്ങള്‍ക്ക് പുറത്തിറങ്ങിയാല്‍ കര്‍ശന നടപടിയെന്നും പൊലീസ്
May 7, 2021, 12:11 IST
എറണാകുളം: (www.kvartha.com 07.05.2021) എറണാകുളത്ത് കോവിഡ് ബാധിതരുടെ എണ്ണം 60,000 പിന്നിട്ടു. എറണാകുളത്ത് നിലവില്‍ കോവിഡ് പോസിറ്റീവായി ചികിത്സയില്‍ കഴിയുന്നത് 61,847 പേരാണ്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 60,000 കടക്കുന്നത്. ഇതോടെ ജില്ലയില്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങി പൊലീസ്. ഇതിന്റെ ഭാഗമായി ജില്ലാ അതിര്‍ത്തികള്‍ വെള്ളിയാഴ്ച രാത്രിയോടെ പൂര്‍ണമായും അടയ്ക്കും.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിലധികമുള്ള 74 പഞ്ചായത്തുകളില്‍ ലോക്ഡൗണിനു സമാന നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു. കോവിഡ് രോഗികളുടെ എണ്ണം വന്‍തോതില്‍ ഉയര്‍ന്നതോടെ ജില്ലയില്‍ താഴേത്തട്ടിലുള്ള ചികിത്സയ്ക്ക് ഊന്നല്‍ നല്‍കാനും തീരുമാനമായി.
ജില്ലയില്‍ 10 ദിവസത്തില്‍ പോസിറ്റീവായത് 45,187 പേര്‍. 31.8 ആണ് നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 100 പേരെ പരിശോധിക്കുമ്പോള്‍ 32 പേരില്‍ കോവിഡ് സ്ഥിരീകരിക്കപ്പെടുന്നു. പോസിറ്റീവായവരില്‍ ഏകദേശം 1200 പേരോളം വിദഗ്ധ ചികിത്സ ആവശ്യമുള്ളവരായുണ്ട്.
2500 പേരോളമാണ് ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. സര്‍കാര്‍ ആശുപത്രികളില്‍ 800 പേര്‍. എഫ്എല്‍ടിസി, എസ്എല്‍ടിസി, ഡൊമിസിലിയറി കെയര്‍ സെന്ററുകളില്‍ ആയിരത്തോളം പേരും കഴിയുന്നു. കോവിഡ് രോഗികളുടെ എണ്ണം വന്‍തോതില്‍ ഉയര്‍ന്നതോടെ പരമാവധി രോഗികളെ പഞ്ചായത്ത് തലത്തില്‍ തന്നെ കൈകാര്യം ചെയ്യാനും തീരുമാനമായി.
തദ്ദേശ സ്ഥാപനങ്ങളുടെ ഏകോപനം ശക്തമാക്കാന്‍ ഇന്‍സിഡന്റ്‌സ് റെസ്‌പോണ്‍സ് സംവിധാനം ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. എല്ലാ പഞ്ചായത്തുകളും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുടങ്ങും ഈ കണ്‍ട്രോള്‍ റൂമുകള്‍ വഴിയാണു രോഗികളെ കൈകാര്യം ചെയ്യുക. സന്നദ്ധ സേവനത്തിനായി ജില്ലയില്‍ റജിസ്റ്റര്‍ ചെയ്ത 18,000 പേരുടെ സേവനവും താഴേത്തട്ടില്‍ പ്രയോജനപ്പെടുത്തും.
Keywords: Ernakulam to close district borders by tonight, Ernakulam, News, Patient, Increased, Police, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.