Employee Transferred | പിഡബ്ല്യുഡി റെസ്റ്റ് ഹൗസില്‍ ഭാര്യയുടെ പേരില്‍ കാന്റീന്‍ നടത്തിയതായി പരാതി; ജീവനക്കാരനെ സ്ഥലംമാറ്റി; ' വിജിലന്‍സ് പരിശോധനയ്ക്ക് എത്തുമ്പോള്‍ അടുക്കളയിലിരുന്ന് മീന്‍ വെട്ടുകയായിരുന്നു'

 


എറണാകുളം: (KVARTHA) പിഡബ്ല്യുഡി റെസ്റ്റ് ഹൗസില്‍ ഭാര്യയുടെ പേരില്‍ കാന്റീന്‍ നടത്തിയ പിഡബ്ല്യുഡി ജീവനക്കാരനെ സ്ഥലംമാറ്റിയതായി അധികൃതര്‍. എറണാകുളം പിഡബ്ല്യുഡി റെസ്റ്റ് ഹൗസില്‍ സീസണല്‍ ലേബര്‍ റോള്‍ (എസ് എല്‍ ആര്‍) വിഭാഗത്തില്‍ ജീവനക്കാരനായ വിനോദിനെയാണ് തിരൂരിലേക്ക് സ്ഥലം മാറ്റിയത്. വിജിലന്‍സ് പരിശോധനയ്ക്ക് എത്തുമ്പോള്‍ ഇയാള്‍ കാന്റീന്‍ ജോലി ചെയ്യുകയായിരുന്നുവെന്ന് കണ്ടെത്തി.

മൂന്നുമാസം മുമ്പാണ് വിനോദ് ഭാര്യയുടെ പേരില്‍ കാന്റീന്‍ ലൈസന്‍സ് നേടിയത്. കുറഞ്ഞ വരുമാനമുള്ള വിനോദ് ജോലിക്ക് എത്തിയിരുന്നത് ആഡംബര കാറില്‍ ആണെന്നും ഇതിനൊക്കെ വരുമാനം എവിടെ നിന്ന് ലഭിച്ചുവെന്ന് അടക്കമുള്ള കാര്യങ്ങളും വിജിലന്‍സ് പരിശോധിക്കുന്നുണ്ട്. ഇതിനൊപ്പം വിനോദിനെതിരെ മറ്റു പരാതികളും ഗുരുതര അഴിമതി ആരോപണങ്ങളും വിജിലന്‍സ് പരിശോധിക്കുന്നു.

കഴിഞ്ഞ 9 വര്‍ഷമായി തുടര്‍ച്ചയായ എറണാകുളം പിഡബ്ല്യുഡി റെസ്റ്റ് ഹൗസില്‍ എസ് എല്‍ ആര്‍ ജീവനക്കാരനായി ജോലി ചെയ്യുന്ന വിനോദ് കഴിഞ്ഞ 7 മാസമായി ഭാര്യയുടെ പേരിലാണ് കാന്റീന്‍ നടത്തിവരുന്നത്. മിന്നല്‍ പരിശോധന നടത്തിയപ്പോള്‍ വിനോദ് അടുക്കളയിലിരുന്ന് മീന്‍ വെട്ടിക്കൊണ്ടിരിക്കുന്നത് വിജിലന്‍സ് പിടികൂടുകയായിരുന്നു. എസ് എല്‍ ആര്‍ ജീവനക്കാരനെന്ന നിലയില്‍ സര്‍കാരില്‍നിന്ന് ശമ്പളം പറ്റിയിട്ട് ഒരു ജോലിയും ചെയ്യാതെ ഭാര്യയുടെ കാന്റീന്‍ നടത്തിപ്പാണ് ചെയ്തുവന്നതെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.

Employee Transferred | പിഡബ്ല്യുഡി റെസ്റ്റ് ഹൗസില്‍ ഭാര്യയുടെ പേരില്‍ കാന്റീന്‍ നടത്തിയതായി പരാതി; ജീവനക്കാരനെ സ്ഥലംമാറ്റി; ' വിജിലന്‍സ് പരിശോധനയ്ക്ക് എത്തുമ്പോള്‍ അടുക്കളയിലിരുന്ന് മീന്‍ വെട്ടുകയായിരുന്നു'

 

Keywords: News, Kerala, Kerala-News, Regional-News, Ernakulam- News, Guest House, PWD, Employee, Transferred, Ernakulam News, Wife, Canteen, Punishment, Vigilance, Ernakulam: PWD employee transferred.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia