Booked | മഹാത്മാഗാന്ധിയുടെ പ്രതിമയില്‍ സണ്‍ ഗ്ലാസ് വെച്ച് അപമാനിച്ച സംഭവം; എസ്എഫ്‌ഐ നേതാവിനെതിരെ പൊലീസ് കേസെടുത്തു
Dec 27, 2023, 08:58 IST
എറണാകുളം: (KVARTHA) ആലുവയില്‍ മഹാത്മാഗാന്ധിയുടെ പ്രതിമയില്‍ സണ്‍ ഗ്ലാസ് വെച്ച് അപമാനിച്ചെന്ന പരാതിയില്‍ എസ് എഫ് ഐ നേതാവിനെതിരെ പൊലീസ് കേസെടുത്തു. രാഷ്ട്രപിതാവിനെ അപമാനിച്ച് വീഡിയോ ചിത്രീകരിച്ച എസ് എഫ് ഐ ആലുവ ഏരിയ കമിറ്റി അംഗം അദീന്‍ നാസറിനെതിരെയാണ് കേസെടുത്തത്. ഐപിസി 153,426 എന്നീ വകുപ്പുകള്‍ പ്രകാരമാണ് നടപടി.
മഹാത്മാഗാന്ധിയുടെ പ്രതിമയില്‍ സണ്‍ ഗ്ലാസ് വെച്ച് വീഡിയോ എടുത്തശേഷം ചുറ്റുമുള്ളവര്‍ക്കിടയില്‍നിന്ന് എന്തായാലും മഹാത്മാഗാന്ധി മരിച്ചതല്ലേ എന്ന പരിഹാസം കൂടി നാസര്‍ നടത്തിയ വാര്‍ത്ത വലിയ ചര്‍ച്ചയായിരുന്നു. ചൂണ്ടി ഭാരത് മാതാ ലോ കോളജിലെ യൂണിയന്‍ ഭാരവാഹി കൂടിയാണ് അദീന്‍ നാസര്‍. കൂടെയുള്ളവര്‍ തന്നെയാണ് നാസറിന്റെ പ്രവര്‍ത്തി വീഡിയോയില്‍ പകര്‍ത്തിയത്.
ഒരു പബ്ലിക് പ്രോസിക്യൂടറിന്റെ മകന്‍ കൂടിയാണ് ഇത്തരത്തില്‍ ചെയ്തിരിക്കുന്നത്. സംഭവം എന്താണെന്ന് തിരക്കിയ ശേഷം പ്രതികരിക്കാമെന്ന് എസ് എഫ് ഐ ജില്ലാ നേതൃത്വം പ്രതികരിച്ചു. എസ് എഫ് ഐ നേതാവ് മഹാത്മാ ഗാന്ധിയെ അവഹേളിച്ചത് കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് മറ്റ് വിദ്യാര്‍ഥികള്‍ പ്രതികരിച്ചു.
Keywords: News, Kerala, Kerala-News, Malayalam-News, Ernakulam News, Aluva News, Booked, Kerala Police, Registered, Case, SFI Leader, Sunglass, Mahathma Gandhi, Statue, Ernakulam: Police registered case against SFI leader who placed sunglass on Gandhi's statue.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.