SWISS-TOWER 24/07/2023

Attacked | കൂത്താട്ടുകുളത്ത് പോക്‌സോ കേസിലെ അതിജീവിതയായ പെണ്‍കുട്ടിക്ക് വെട്ടേറ്റു; പിന്നാലെ ആരോപണ വിധേയനായ പിതൃസഹോദരന്‍ തൂങ്ങിമരിച്ച നിലയില്‍

 


എറണാകുളം: (www.kvartha.com) കൂത്താട്ടുകുളം പോക്‌സോ കേസിലെ അതിജീവിതയായ പെണ്‍കുട്ടിക്ക് വെട്ടേറ്റു. പിന്നാലെ ആരോപണ വിധേയനായ പിതൃസഹോദരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇലഞ്ഞിയില്‍ ശനിയാഴ്ച (19.08.2023) രാവിലെ 11.30 ഓടെ കുട്ടിയെ വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു.
Aster mims 04/11/2022

പൊലീസ് പറയുന്നത്: കുട്ടി വീട്ടില്‍ ഒറ്റയ്ക്കുള്ള സമയത്തായിരുന്നു ആക്രമണം. പെണ്‍കുട്ടി തുണി അലക്കുന്നതിനിടെ പ്രതി വാക്കത്തി ഉപയോഗിച്ച് തലയ്ക്ക് വെട്ടുകയായിരുന്നു. പരുക്കേറ്റ പെണ്‍കുട്ടി കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടിയുടെ തലയുടെ ഇടതുവശത്ത് ചെവിയുടെ പിന്നില്‍ ആഴത്തില്‍ മുറിവുണ്ട്.

പ്രതിക്കായി പൊലീസ് അന്വേഷണം നടത്തുന്നതിനിടെ, വീടിന് സമീപത്തെ റബര്‍ തോട്ടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പ്രതിക്കെതിരെ ഒരു വര്‍ഷം മുന്‍പു പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ കേസുണ്ട്. 2021ല്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. ഈ കേസിന്റെ വാദം തുടങ്ങാനിരിക്കെയാണ് സംഭവം. 

അമ്മ പുത്തന്‍കുരിശില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനും സഹോദരി സ്‌കൂളിലും പോയ സമയത്തായിരുന്നു ആക്രമണം. നിര്‍ധന കുടുംബാംഗമായ പെണ്‍കുട്ടിയുടെ പിതാവ് സെക്യൂരിറ്റി ജീവനക്കാരനാണ്. കുടുംബത്തിന് നാട്ടുകാര്‍ പിരിവിട്ട് എട്ടു ലക്ഷം രൂപ ചെലവില്‍ വീടുവച്ചു നല്‍കിയിരുന്നു.

Attacked | കൂത്താട്ടുകുളത്ത് പോക്‌സോ കേസിലെ അതിജീവിതയായ പെണ്‍കുട്ടിക്ക് വെട്ടേറ്റു; പിന്നാലെ ആരോപണ വിധേയനായ പിതൃസഹോദരന്‍ തൂങ്ങിമരിച്ച നിലയില്‍


Keywords:  News, Kerala, Kerala-News, Ernakulam- News, News-Malayalam, Ernakulam, Pocso Case, Survivor, Attacked, Culprit, Koothattukulam, Found Dead, Ernakulam: Pocso Case Survivor Attacked by Culprit. 

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia