എറണാകുളം മാര്‍ക്കറ്റിലെ 9 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ നഗരം കടുത്ത ആശങ്കയില്‍; പൂന്തുറയില്‍ കര്‍ശന നിയന്ത്രണം; കോഴിക്കോട് 40 തൊഴിലുറപ്പ് തൊഴിലാളികള്‍ നിരീക്ഷണത്തില്‍

 


ADVERTISEMENT

കൊച്ചി: (www.kvartha.com 02.07.2020) എറണാകുളം മാര്‍ക്കറ്റിലെ ഒമ്പത് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കൊച്ചി നഗരം കടുത്ത ആശങ്കയില്‍. മാര്‍ക്കറ്റ് കേന്ദ്രീകരിച്ചുള്ള കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചതോടെ അതീവ ജാഗ്രതയിലാണ് ജില്ല. മത്സ്യവ്യാപാരിക്ക് കോവിഡ് സ്ഥിരീകരിച്ച തിരുവനന്തപുരം പൂന്തുറയിലും കര്‍ശന നിയന്ത്രണം തുടരുകയാണ്. റെയില്‍വെ ജീവനക്കാരന് രോഗം ബാധിച്ച കോഴിക്കോട് വാണിമേലില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ ഉള്‍പ്പെടെ 40 പേരെയും നിരീക്ഷണത്തിലാക്കി. കൊക്രി സ്വദേശിയായ റെയില്‍വെ ജീവനക്കാരനാണ് രോഗം സ്ഥിരീകരിച്ചത്.

തലസ്ഥാനത്ത് മത്സ്യ വ്യാപാരിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് പൂന്തുറയിലും കമലേശ്വരത്തും പ്രത്യേക നിരീക്ഷണമേര്‍പ്പെടുത്തിയത്. ഇദ്ദേഹം മത്സ്യ വിപണനം നടത്തിയ കുമരി ചന്തയടച്ചു. സമ്പര്‍ക്കപ്പട്ടികയിലുള്ള 100 പേരുടെ സ്രവം ശേഖരിച്ചു തുടങ്ങി.

എറണാകുളം മാര്‍ക്കറ്റിലെ 9 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ നഗരം കടുത്ത ആശങ്കയില്‍; പൂന്തുറയില്‍ കര്‍ശന നിയന്ത്രണം; കോഴിക്കോട് 40 തൊഴിലുറപ്പ് തൊഴിലാളികള്‍ നിരീക്ഷണത്തില്‍

മലപ്പുറം ജില്ലയില്‍ പൊന്നാനി താലൂക്കിന് പുറമെ താനൂര്‍ നഗരസഭ കൂടി കണ്ടെയ്ന്‍മെന്റ് സോണാക്കി. ഇക്കഴിഞ്ഞ ചൊവ്വാഴ്ച വില്ലേജ് ഓഫീസ് ജീവനക്കാരനുള്‍പ്പെടെ മൂന്നു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചതിനെ തുടര്‍ന്നാണ് നടപടി. കൂടാതെ ജൂണ്‍ 22ന് രോഗം ബാധിച്ച താനൂര്‍ ചീരാന്‍ കടപ്പുറം സ്വദേശിയായ ലോറി ഡ്രൈവര്‍ നിരവധി ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയതായാണ് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തല്‍. കണ്ണൂരില്‍ 56 സി ഐ എസ് എഫ് ജവാന്മാര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.

Keywords:  Ernakulam market closed as 9 shop employees test positive, Kochi, Thiruvananthapuram, Kozhikode, Fishermen, Malappuram, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia