Died | ഭാര്യയുമായി ഫോണില്‍ സംസാരിക്കുന്നതിനിടെ കിണറ്റില്‍ വീണ് യുവാവിന് ദാരുണാന്ത്യം
Apr 9, 2023, 11:15 IST
എറണാകുളം: (www.kvartha.com) പെരുമ്പാവൂരില്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ് യുവാവിന് ദാരുണാന്ത്യം. ഐമുറി മദ്രാസ് കവല വാഴയില്‍ വീട്ടില്‍ മനീഷാണ് (മനു-35) മരിച്ചത്. കിണറിന്റെ വക്കത്തിരുന്നു ഭാര്യയുമായി ഫോണില്‍ സംസാരിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ കിണറ്റില്‍ വീഴുകയായിരുന്നുവെന്നാണ് വിവരം.
വെള്ളിയാഴ്ച രാത്രി ഒന്‍പതിനായിരുന്നു സംഭവം. ഭാര്യ ഒരാഴ്ചയായി സ്വന്തം വീട്ടിലായിരുന്നു. സംസാരത്തിനിടെ ഫോണ്‍ നിലയ്ക്കുകയും പല പ്രാവശ്യം തിരിച്ച് വിളിച്ചിട്ടും കിട്ടാത്തതിനെ തുടര്‍ന്ന് ഭാര്യ അയല്‍വാസികളെ വിവരം അറിയിച്ചു. ഇവരുടെ അന്വേഷണത്തിലാണ് മനീഷിനെ കിണറ്റില്‍ വീണ നിലയില്‍ കണ്ടത്.
ഉടന്‍തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആലുവ - കോതമംഗലം റൂടിലോടുന്ന യാത്രാസ് ബസിലെ ഡ്രൈവറാണ്. ഭാര്യ: മഴുവന്നൂര്‍ നെടുമറ്റത്തില്‍ കവിതമോള്‍. മകള്‍: ആയില്യ.
Keywords: News, Kerala, Ernakulam, Ernakulam- News, Youth, Kerala-News, Well, Died, Obituary, Driver, Hospital, Mobile Phone, Wife, Ernakulam: Man dies after falling into well at Perumbavoor.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.