Died | ഭാര്യയുമായി ഫോണില്‍ സംസാരിക്കുന്നതിനിടെ കിണറ്റില്‍ വീണ് യുവാവിന് ദാരുണാന്ത്യം

 


ADVERTISEMENT

എറണാകുളം: (www.kvartha.com) പെരുമ്പാവൂരില്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ് യുവാവിന് ദാരുണാന്ത്യം. ഐമുറി മദ്രാസ് കവല വാഴയില്‍ വീട്ടില്‍ മനീഷാണ് (മനു-35) മരിച്ചത്. കിണറിന്റെ വക്കത്തിരുന്നു ഭാര്യയുമായി ഫോണില്‍ സംസാരിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ കിണറ്റില്‍ വീഴുകയായിരുന്നുവെന്നാണ് വിവരം. 
Aster_MIMS

വെള്ളിയാഴ്ച രാത്രി ഒന്‍പതിനായിരുന്നു സംഭവം. ഭാര്യ ഒരാഴ്ചയായി സ്വന്തം വീട്ടിലായിരുന്നു. സംസാരത്തിനിടെ ഫോണ്‍ നിലയ്ക്കുകയും പല  പ്രാവശ്യം തിരിച്ച് വിളിച്ചിട്ടും കിട്ടാത്തതിനെ തുടര്‍ന്ന് ഭാര്യ അയല്‍വാസികളെ വിവരം അറിയിച്ചു. ഇവരുടെ അന്വേഷണത്തിലാണ് മനീഷിനെ കിണറ്റില്‍ വീണ നിലയില്‍ കണ്ടത്.

Died | ഭാര്യയുമായി ഫോണില്‍ സംസാരിക്കുന്നതിനിടെ കിണറ്റില്‍ വീണ് യുവാവിന് ദാരുണാന്ത്യം


ഉടന്‍തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആലുവ - കോതമംഗലം റൂടിലോടുന്ന യാത്രാസ് ബസിലെ ഡ്രൈവറാണ്. ഭാര്യ: മഴുവന്നൂര്‍ നെടുമറ്റത്തില്‍ കവിതമോള്‍. മകള്‍: ആയില്യ.

Keywords:  News, Kerala, Ernakulam, Ernakulam- News, Youth, Kerala-News, Well, Died, Obituary, Driver, Hospital, Mobile Phone, Wife, Ernakulam: Man dies after falling into well at Perumbavoor.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia