Maharajas College | എസ്എഫ്‌ഐ യൂണിറ്റ് സെക്രടറിക്ക് നേരെ വധശ്രമം; എറണാകുളം മഹാരാജാസ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു
Jan 18, 2024, 12:58 IST
കൊച്ചി: (KVARTHA) എറണാകുളം മഹാരാജാസ് കോളജില്‍ എസ്എഫ്‌ഐ യൂണിറ്റ് സെക്രടറിക്ക് നേരെ വധശ്രമം. വ്യാഴാഴ്ച (18.01.2024) പുലര്‍ചെയാണ് എസ്എഫ്‌ഐ യൂണിറ്റ് സെക്രടറി നാസര്‍ അബ്ദുല്‍ റഹ് മാനാണ് കുത്തേറ്റത്. നാസര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
കോളജില്‍ നാടകോത്സവത്തിന്റെ ചുമതലക്കാരനായ നാസര്‍ അബ്ദുല്‍ റഹ് മാന്‍ നാടക പരിശീലനത്തിന് ശേഷം ഇറങ്ങുന്നതിനെയാണ് ആക്രമണമുണ്ടായത്. വടിവാളും ബീയര്‍ കുപ്പിയും മാരകായുധങ്ങളുമായെത്തിയായിരുന്നു ആക്രമണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
വിദ്യാര്‍ഥി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു. പ്രിന്‍സിപലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കത്തിക്കുത്തുമായി ബന്ധപ്പെട്ട് 15 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
Keywords: News, Kerala, Kerala-News, Police-News, Crime-News, Ernakulam News, Maharajas College, Shuts Down, Indefinitely, Attack, Student Leader, Police, Clash, FIR, Treatment, Ernakulam Maharajas College Shuts Down Indefinitely After Attack on Student Leader.

കെ എസ് യു-ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തത്. വധശ്രമം അടക്കം ഒന്‍പത് വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. മൂന്നാം വര്‍ഷ ഇന്‍ഗ്ലീഷ് വിദ്യാര്‍ഥി അബ്ദുള്‍ മാലിക്കാണ് ഒന്നാം പ്രതി. അധ്യാപകനെ ആക്രമിച്ച ഫ്രടേണിറ്റി പ്രവര്‍ത്തകനെതിരെ പ്രതിഷേധിച്ചതിലുള്ള വിരോധമാണ് കത്തിക്കുത്തിലേക്ക് നയിച്ചതെന്നാണ് എഫ്‌ഐആറിലെ വിശദീകരണം.
Keywords: News, Kerala, Kerala-News, Police-News, Crime-News, Ernakulam News, Maharajas College, Shuts Down, Indefinitely, Attack, Student Leader, Police, Clash, FIR, Treatment, Ernakulam Maharajas College Shuts Down Indefinitely After Attack on Student Leader.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.