Fire breaks | ഇരുനില വീടിന്റെ സ്റ്റോര്‍ റൂമിന് തീ പിടിച്ചു; 4 അംഗ കുടുംബത്തിന്റെ രക്ഷകരായി വഴിയാത്രക്കാരായ യുവതികള്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കങ്ങരപ്പടി: (www.kvartha.com) ഇരുനില വീടിന്റെ സ്റ്റോര്‍ റൂമിന് തീ പിടിച്ചു. നാലംഗ കുടുംബത്തിന്റെ രക്ഷകരായി വഴിയാത്രക്കാരായ യുവതികള്‍. വട്ടപ്പരുതമുകളിനു സമീപം ശനിയാഴ്ച വൈകിട്ട് 6.15നാണ് സംഭവം.

വീടിനു മുകളില്‍ നിന്നു തീ നാളങ്ങള്‍ ഉയരുന്നതു കണ്ട വഴിയാത്രക്കാരായ യുവതികള്‍ ഒച്ചവയ്ക്കുകയും സമീപത്തുണ്ടായിരുന്ന ഗൃഹസമ്പര്‍ക്ക പരിപാടിക്കെത്തിയ സിപിഎം പ്രവര്‍ത്തകര്‍ മതില്‍ ചാടിക്കടന്നെത്തി വീട്ടുകാരെ വിവരം അറിയിക്കുകയും ചെയ്തതിനാല്‍ നാലംഗ കുടുംബം വലിയൊരു അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു.
Aster mims 04/11/2022

Fire breaks | ഇരുനില വീടിന്റെ സ്റ്റോര്‍ റൂമിന് തീ പിടിച്ചു; 4 അംഗ കുടുംബത്തിന്റെ രക്ഷകരായി വഴിയാത്രക്കാരായ യുവതികള്‍

സൈബര്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥനായ ശ്രീകൃഷ്ണ കൃപയില്‍ രാജേഷിന്റെ വീടിന്റെ മുകളിലത്തെ നിലയിലുള്ള സ്റ്റോര്‍ റൂമിനാണ് തീപിടിച്ചത്. ജോലി കഴിഞ്ഞെത്തിയ രാജേഷ് സംഭവം നടക്കുമ്പോള്‍ താഴത്തെ നിലയിലെ മുറിയില്‍ ഉറങ്ങുകയായിരുന്നു. ഭാര്യയും വിദ്യാര്‍ഥികളായ രണ്ടു മക്കളും താഴത്തെ നിലയിലായിരുന്നു. സമീപവാസികള്‍ ചേര്‍ന്ന് ഒന്നര മണിക്കൂറോളം പ്രയത്‌നിച്ചാണു തീ കെടുത്തിയത്.

ഫയര്‍ഫോഴ്‌സിനെയും പൊലീസിനെയും ബന്ധപ്പെടാനുള്ള അയല്‍വാസികളുടെ ശ്രമങ്ങള്‍ വിജയിച്ചുമില്ല. സ്റ്റോര്‍ റൂം പൂര്‍ണമായും കത്തിനശിച്ചു. ബകറ്റുകളില്‍ വെള്ളമെത്തിച്ചാണ് തീകെടുത്തിയത്. വീട്ടുപകരണങ്ങളും വസ്ത്രങ്ങളും നശിച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ഇവിടെ പ്ലാസ്റ്റിക് ഉല്‍പന്നങ്ങളും കാര്‍ഡ് ബോര്‍ഡ് പെട്ടികളും സൂക്ഷിച്ചിരുന്നുവെന്നും അവയില്‍ നിന്നാകാം തീപിടുത്തമുണ്ടായതെന്നും വീട്ടുടമ രാജേഷ് പറഞ്ഞു.

Keywords: Ernakulam: Fire breaks out in two-storey building, Ernakulam, News, Local News, Passengers, Women, Fire, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia