Couple Attacked | മോശം പെരുമാറ്റം ചോദ്യം ചെയ്തു; സിനിമാ തിയേറ്ററില്‍ ദമ്പതികളെ മര്‍ദിച്ചതായി പരാതി
Oct 9, 2023, 16:18 IST
ADVERTISEMENT
എറണാകുളം: (KVARTHA) പറവൂരിലെ സിനിമാ തിയേറ്ററില്‍ ദമ്പതികള്‍ക്ക് മര്‍ദനമേറ്റതായി പരാതി. മോശം പെരുമാറ്റം ചോദ്യം ചെയ്തതിനെ തുടര്‍ന്നായിരുന്നു ആക്രമണമെന്നാണ് ആരോപണം. പറവൂര്‍ സ്വദേശികളായ ജിബിനും പൂജയ്ക്കുമാണ് മര്‍ദനമേറ്റത്.
ഞായറാഴ്ച (08.10.2023) രാത്രി രാത്രി 10 മണിയോടെയായിരുന്നു സംഭവം. തിയേറ്ററില്‍ സിനിമ കാണാനെത്തിയതായിരുന്നു ദമ്പതികള്‍. ഇടവേള സമയത്ത് പുറത്തേക്കിറങ്ങിയ ദമ്പതികളോട് ഒരാള്‍ മോശമായി പെരുമാറിയെന്നും ജിബിന്‍ ഇത് ചോദ്യം ചെയ്തതോടെ മര്‍ദനത്തില്‍ കലാശിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
ആക്രമണത്തില്‍ ജിബിന്റെ തലയ്ക്ക് പരുക്കേറ്റിട്ടുണ്ട്. ദമ്പതികള്‍ ഇരുവരും പിന്നാലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരു സംഘം ആളുകള്‍ ജിബിനെ മര്‍ദിച്ചവശനാക്കിയെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവത്തില്‍ പറവൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords: News, Kerala, Kerala-News, Ernakulam- News, Regional-News, Ernakulam News, Couple, Attacked, Paravur News, Movie, Theatre, Complaint, Booked, Ernakulam: Couple attacked in Paravur movie theatre.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.