Couple Attacked | മോശം പെരുമാറ്റം ചോദ്യം ചെയ്തു; സിനിമാ തിയേറ്ററില്‍ ദമ്പതികളെ മര്‍ദിച്ചതായി പരാതി

 


എറണാകുളം: (KVARTHA) പറവൂരിലെ സിനിമാ തിയേറ്ററില്‍ ദമ്പതികള്‍ക്ക് മര്‍ദനമേറ്റതായി പരാതി. മോശം പെരുമാറ്റം ചോദ്യം ചെയ്തതിനെ തുടര്‍ന്നായിരുന്നു ആക്രമണമെന്നാണ് ആരോപണം. പറവൂര്‍ സ്വദേശികളായ ജിബിനും പൂജയ്ക്കുമാണ് മര്‍ദനമേറ്റത്.

ഞായറാഴ്ച (08.10.2023) രാത്രി രാത്രി 10 മണിയോടെയായിരുന്നു സംഭവം. തിയേറ്ററില്‍ സിനിമ കാണാനെത്തിയതായിരുന്നു ദമ്പതികള്‍. ഇടവേള സമയത്ത് പുറത്തേക്കിറങ്ങിയ ദമ്പതികളോട് ഒരാള്‍ മോശമായി പെരുമാറിയെന്നും ജിബിന്‍ ഇത് ചോദ്യം ചെയ്തതോടെ മര്‍ദനത്തില്‍ കലാശിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

ആക്രമണത്തില്‍ ജിബിന്റെ തലയ്ക്ക് പരുക്കേറ്റിട്ടുണ്ട്. ദമ്പതികള്‍ ഇരുവരും പിന്നാലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരു സംഘം ആളുകള്‍ ജിബിനെ മര്‍ദിച്ചവശനാക്കിയെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവത്തില്‍ പറവൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Couple Attacked | മോശം പെരുമാറ്റം ചോദ്യം ചെയ്തു; സിനിമാ തിയേറ്ററില്‍ ദമ്പതികളെ മര്‍ദിച്ചതായി പരാതി



Keywords: News, Kerala, Kerala-News, Ernakulam- News, Regional-News, Ernakulam News, Couple, Attacked, Paravur News, Movie, Theatre, Complaint, Booked, Ernakulam: Couple attacked in Paravur movie theatre.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia