FB post | 'നീ പെണ്ണാണ് എന്നു കേള്‍ക്കുന്നത് അഭിമാനമാണ്, നീ വെറും പെണ്ണാണ് എന്നു പറയുന്നിടത്താണ് പ്രതിഷേധം'; വനിതാ ദിനത്തില്‍ പോസ്റ്റുമായി കലക്ടര്‍ രേണു രാജ്

 


കൊച്ചി: (www.kvartha.com) വായനാട്ടേക്കുള്ള സ്ഥലംമാറ്റ ഉത്തരവു വന്നതിനുപിന്നാലെ 'പ്രതിഷേധ സ്വര'ത്തോടെയുള്ള പോസ്റ്റുമായി എറണാകുളം കലക്ടറായിരുന്ന രേണുരാജ്. 'നീ പെണ്ണാണ് എന്നു കേള്‍ക്കുന്നത് അഭിമാനമാണ്. നീ വെറും പെണ്ണാണ് എന്നു പറയുന്നിടത്താണ് പ്രതിഷേധം' എന്നാണ് വനിതാ ദിനാശംസയായി കലക്ടര്‍ ഫേസ്ബുകില്‍ പോസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകിട്ട് ഏഴരയോടെയാണ് കലക്ടറുടെ പോസ്റ്റ്. പോസ്റ്റ് വളരെ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

FB post | 'നീ പെണ്ണാണ് എന്നു കേള്‍ക്കുന്നത് അഭിമാനമാണ്, നീ വെറും പെണ്ണാണ് എന്നു പറയുന്നിടത്താണ് പ്രതിഷേധം'; വനിതാ ദിനത്തില്‍ പോസ്റ്റുമായി കലക്ടര്‍ രേണു രാജ്

എറണാകുളം ജില്ലയുടെ ചുമതല ഏറ്റെടുത്ത് ഏഴു മാസവും 12 ദിവസവും ആകുമ്പോഴാണ് രേണു രാജിന് ബുധനാഴ്ച അപ്രതീക്ഷിത സ്ഥലംമാറ്റം ലഭിച്ചത്. അതുകൊണ്ടുതന്നെ വനിതാ ദിനത്തിലെ കലക്ടറുടെ ഈ പോസ്റ്റ് അപ്രതീക്ഷിത സ്ഥലംമാറ്റത്തിലുള്ള പ്രതിഷേധമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്‍ എസ് കെ ഉമേഷാണ് പുതിയ എറണാകുളം കലക്ടര്‍.

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപ്പിടുത്തത്തില്‍ കോര്‍പറേഷനും ജില്ലാ ഭരണകൂടവും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നതിനിടെയായിരുന്നു സ്ഥലംമാറ്റം. തീയണയ്ക്കാന്‍ രേണുരാജിന്റെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടവും മറ്റുള്ളവരും പരിശ്രമിക്കുന്നതിനിടെ കലക്ടറെ മാറ്റിയതില്‍ ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.


Keywords:  Ernakulam Collector Renu Raj's FB post on women's day, Kochi, News, Fire, District Collector, Facebook Post, Controversy, Transfer, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia