Fire | ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തീപ്പിടുത്തം: തീ നിയന്ത്രണ വിധേയമായില്ലെങ്കില്‍ വ്യോമസേനയുടെ സഹായം തേടുന്ന കാര്യം ആലോചിക്കുമെന്ന് കലക്ടര്‍ രേണുരാജ്

 


കൊച്ചി: (www.kvartha.com) ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തീപ്പിടുത്തം നിയന്ത്രിക്കാന്‍ വ്യോമസേനയുടെ സഹായം തേടുന്ന കാര്യം ആലോചിക്കുന്നതായി കലക്ടര്‍ ഡോ. രേണുരാജ് അറിയിച്ചു. ഉച്ചയോടെ തീ നിയന്ത്രണ വിധേയമായില്ലെങ്കില്‍ ഇക്കാര്യത്തെ കുറിച്ച് ആലോചിക്കും. തീനാളങ്ങളുടെ ശക്തി കുറഞ്ഞെങ്കിലും പുക വമിക്കുന്നത് തുടരുകയാണെന്നും കലക്ടര്‍ പറഞ്ഞു.

Fire | ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തീപ്പിടുത്തം: തീ നിയന്ത്രണ വിധേയമായില്ലെങ്കില്‍ വ്യോമസേനയുടെ സഹായം തേടുന്ന കാര്യം ആലോചിക്കുമെന്ന് കലക്ടര്‍ രേണുരാജ്

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വഴി വ്യോമസേനയുമായി പ്രാഥമിക ചര്‍ചകള്‍ നടത്തി. ബ്രഹ്‌മപുരത്തെ സ്ഥിതി ചര്‍ച ചെയ്യാന്‍ വൈകിട്ട് മൂന്നുമണിക്ക് കലക്ടറേറ്റില്‍ യോഗം ചേരുമെന്നും കലക്ടര്‍ വ്യക്തമാക്കി.

വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെയാണ് കുന്നുകൂടിക്കിടന്ന പ്ലാസ്റ്റിക് മാലിന്യത്തിന് തീപിടിച്ചത്. പടര്‍ന്നു പിടിച്ച തീ 70 ഏകറോളം ഭാഗത്താണ് വ്യാപിച്ചത്. ജില്ലയിലെ വിവിധ ഇടങ്ങളില്‍ നിന്നായി ഒട്ടേറെ അഗ്‌നിരക്ഷാ സേന യൂനിറ്റുകള്‍ സ്ഥലത്ത് കാംപ് ചെയ്യുന്നുണ്ട്. പ്ലാസ്റ്റിക് മാലിന്യം ഇടയ്ക്കിടെ പൊട്ടിത്തെറിക്കുന്നത് അഗ്‌നിരക്ഷാ സേനയ്ക്ക് വെല്ലുവിളിയാണ്. തീ ആസൂത്രിതമായി ആരെങ്കിലും കത്തിച്ചതാണോയെന്ന സംശയവും ബലപ്പെട്ടിരുന്നു.

രണ്ടു ദിവസമായിട്ടും തീയണയ്ക്കാന്‍ കഴിയാത്തതോടെ കൊച്ചി നഗരം പുകയില്‍ മൂടിയിരിക്കയാണ്. ഏരൂര്‍, ഇന്‍ഫോപാര്‍ക്, രാജഗിരി, മാപ്രാണം, ചിറ്റേത്തുകര, വൈറ്റില, കടവന്ത്ര തുടങ്ങിയ പ്രദേശങ്ങളില്‍ കനത്ത പുക ഉയരുന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പരിസരവാസികള്‍ക്ക് ശ്വാസതടസം ഉള്‍പ്പെടെയുള്ള ശാരീരിക പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടിരുന്നു.

കനത്ത പുക കാരണം സമീപവാസികള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കലക്ടര്‍ ജില്ലാ മെഡികല്‍ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Keywords: Ernakulam Collector may seek help of air force to douse fire at Brahmapuram waste plant, Kochi, News, Fire, District Collector, Meeting, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia