SWISS-TOWER 24/07/2023

Exhibition | ഭക്ഷ്യമേഖലയില്‍ സംരംഭകരാകാം; പുത്തന്‍ ആശയങ്ങള്‍ ഇതാ

 


കൊച്ചി: (KVARTHA) ഭക്ഷ്യസംരഭകര്‍ക്ക് പുത്തന്‍ ആശയങ്ങള്‍ പകര്‍ന്ന് നല്‍കാന്‍ എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം. സിഎംഎഫ്ആര്‍ഐയില്‍ നടക്കുന്ന 'മില്ലറ്റും മീനും' പ്രദര്‍ശന ഭക്ഷ്യമേളയിലാണ് സംരഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രത്യേക സംഗമം.

കേന്ദ്ര സര്‍ക്കാറിന് കീഴിലെ വിവിധ ഗവേഷണ സ്ഥാപനങ്ങള്‍ സംരംഭകര്‍ക്ക് നല്‍കുന്ന സേവനങ്ങളും സഹായങ്ങളും അതാത് സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞര്‍ നേരിട്ട് വിശദീകരിയ്ക്കും. ശനിയാഴ്ച (30.12.2023)) രാവിലെ 10 മുതല്‍ ഉച്ചവരെയാണ് സംഗമം.

ഫുഡ് ടെക്‌നോളജി, ഭക്ഷ്യസംസ്‌കരണം, മൂല്യവര്‍ധിത ഉല്‍പാദനം, പായ്ക്കിങ്, വിപണനം തുടങ്ങി വിവിധ മേഖലകളില്‍ നവസംരംഭകര്‍ക്ക് കരുത്തുപകരുന്ന ആശയങ്ങളും വിവിധ ഗവേഷണ സ്ഥാപനങ്ങള്‍ നല്‍കുന്ന ഇന്‍കുബേഷന്‍ സൗകര്യങ്ങളും അടുത്തറിയാനാകും.


Exhibition | ഭക്ഷ്യമേഖലയില്‍ സംരംഭകരാകാം; പുത്തന്‍ ആശയങ്ങള്‍ ഇതാ

 

തഞ്ചാവൂരുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്‌നോളജി, ഒണ്‍ട്രപ്രണര്‍ഷിപ്പ് ആന്റ് മാനേജ്‌മെന്റ്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍ ഡിസിപ്ലിനറി സയന്‍സസ് ആന്റ് ടെക്നോളജി, ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന് കീഴിലെ സ്ഥാപനങ്ങളായ കോഴിക്കോട് സുഗന്ധവിള ഗവേഷണ സ്ഥാപനം, കൊച്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി, തിരുവനന്തപുരത്തെ കേന്ദ്ര കിഴങ്ങ് വിള ഗവേഷണ സ്ഥാപനം, കാസറഗോഡ് കേന്ദ്ര നാണ്യവിള ഗവേഷണ സ്ഥാപനം, ഹൈദരാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ് റിസര്‍ച്ച് എന്നീ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ വിശദീകരിക്കും.

ഈ സ്ഥാപനങ്ങളിലെ മുതിര്‍ന്ന ശാസ്ത്രജ്ഞരും സംരംഭക്ത്വവികസന വിദഗ്ധരും സംഗമത്തില്‍ സംസാരിക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. വാട്സാപ്പ് - 9446120244.

Keywords: News, Kerala, Kerala-News, Business-News, Business-News, Central Marine Fisheries Research Institute, New Idea, Food Sector, Entrepreneur, Ernakulam News, Ernakulam Krishi Vigyan Kendra, Ernakulam | Become an entrepreneur in the food sector, know new ideas
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia