SWISS-TOWER 24/07/2023

Injured | പെരുമ്പാവൂരില്‍ നടപ്പാതയിലെ സ്ലാബുകള്‍ക്കിടയില്‍ കാല്‍ കുരുങ്ങി വയോധികയ്ക്ക് പരുക്കേറ്റു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

എറണാകുളം: (KVARTHA) പെരുമ്പാവൂരില്‍ നടപ്പാതയിലെ സ്ലാബുകള്‍ക്കിടയില്‍ കാല്‍ കുരുങ്ങി വയോധികയ്ക്ക് പരുക്കേറ്റു. 62 കാരിയായ പെരുമ്പാവൂര്‍ പിഷാരിക്കല്‍ സ്വദേശിനി നളിനിക്കാണ് പരുക്കേറ്റത്. നളിനി രാവിലെ തിരക്കിട്ട് ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. പെരുമ്പാവൂര്‍ ക്ഷേത്രത്തിന് സമീപത്തുള്ള വണ്‍വേ റോഡിലാണ് സംഭവം.

വ്യാഴാഴ്ച (07.12.2023) രാവിലെ 8.30ന് ആയിരുന്നു അപകടം. ധൃതിയില്‍ നടക്കുന്നതിനിടെ, . സ്ലാബുകള്‍ക്കിടയിലേക്ക് വീട്ടമ്മയുടെ കാല്‍ അകപ്പെടുകയായിരുന്നു. പൊതുപ്രവര്‍ത്തകരുടെയും സമീപത്തുണ്ടായിരുന്നവരുടെയും സഹായത്തോടെ നളിനിയെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചു. പരുക്ക് ഗുരുതരമല്ല.

അതേസമയം, ഇവിടെ പലയിടങ്ങളിലും റോഡരികിലെ കാനയ്ക്ക് മുകളില്‍ വിരിച്ചിരിക്കുന്ന സ്ലാബുകള്‍ ഇളകി മാറിയ അവസ്ഥയിലാണ്. സ്ലാബുകള്‍ ഇളകിക്കിടക്കുന്നത് നേരത്തെ തന്നെ അധികൃതരെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് പ്രദേശവാസികള്‍ ആരോപിച്ചു.

Injured | പെരുമ്പാവൂരില്‍ നടപ്പാതയിലെ സ്ലാബുകള്‍ക്കിടയില്‍ കാല്‍ കുരുങ്ങി വയോധികയ്ക്ക് പരുക്കേറ്റു



Keywords: News, Kerala, Kerala-News, Accident-News, Regional-News, Ernakulam News, Perumbavoor Road, 62 Year Old, Lady, Injured, Foot, Slipped, Footpath Road, Ernakulam: 62 year old lady injured when her foot slipped between the footpath in Perumbavoor Road.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia