Party Stand | ഗൂഢാലോചനയുണ്ടെങ്കില്‍ പരിശോധിക്കട്ടെ; ഇപി ജയരാജന്‍ പറയുന്നത് വിശ്വസിക്കുക എന്നതാണ് പാര്‍ട്ടിക്ക് ചെയ്യാന്‍ കഴിയുന്നത്. ആത്മകഥാ വിവാദം ഉപതിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് എംവി ഗോവിന്ദന്‍

 
EP Jayarajan's Autobiography Controversy Will Not Affect By-election: MV Govindan
EP Jayarajan's Autobiography Controversy Will Not Affect By-election: MV Govindan

Photo Credit: Facebook / MV Govindan Master

● വിഷയത്തില്‍ പാര്‍ട്ടിക്ക് കൃത്യമായ ധാരണയുണ്ട്
● പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകും
● ഇങ്ങനെയാരു വാര്‍ത്ത സൃഷ്ടിച്ച് പാര്‍ട്ടിക്കുമേല്‍ കെട്ടിവയ്ക്കാനുള്ള ശ്രമമാണ് മാധ്യമങ്ങള്‍ നടത്തിയത്
● പുസ്തകം പ്രസിദ്ധീകരിക്കണമെങ്കില്‍ പാര്‍ട്ടിയോട് ആലോചിക്കണം
● നിയമപരമായി വിഷയത്തെ കൈകാര്യം ചെയ്യുമെന്ന് ജയരാജന്‍ 

കണ്ണൂര്‍: (KVARTHA) എല്‍ഡിഎഫ് മുന്‍ കണ്‍വീനര്‍ ഇപി ജയരാജനുമായി ബന്ധപ്പെട്ടുണ്ടായ ആത്മകഥാ വിവാദം ബുധനാഴ്ച നടക്കുന്ന ഉപതിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ജയരാജന്‍ പറയുന്നത് വിശ്വസിക്കുക എന്നതാണ് പാര്‍ട്ടിക്ക് ചെയ്യാന്‍ കഴിയുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദന്‍. 

വിഷയത്തില്‍ പാര്‍ട്ടിക്ക് കൃത്യമായ ധാരണയുണ്ടെന്ന് പറഞ്ഞ എംവി ഗോവിന്ദന്‍ പുസ്തകം എഴുതിയിട്ടില്ലെന്ന് ജയരാജന്‍ പറഞ്ഞ് കഴിഞ്ഞാല്‍ പിന്നെ എന്ത് ചോദ്യമാണുള്ളതെന്നും ചോദിച്ചു. വിഷയത്തില്‍ പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകും. ഇങ്ങനെയാരു വാര്‍ത്ത സൃഷ്ടിച്ച് പാര്‍ട്ടിക്കുമേല്‍ കെട്ടിവയ്ക്കാനുള്ള ശ്രമമാണ് മാധ്യമങ്ങള്‍ നടത്തിയതെന്നും എംവി ഗോവിന്ദന്‍ ആരോപിച്ചു.

ആളുകള്‍ പുസ്തകം എഴുതുന്നതും രചന നടത്തുന്നതും പാര്‍ട്ടിയെ അറിയിക്കേണ്ടതില്ല. എന്നാല്‍, പ്രസിദ്ധീകരിക്കണമെങ്കില്‍ പാര്‍ട്ടിയോട് ആലോചിക്കണമെന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു. നിയമപരമായി വിഷയത്തെ കൈകാര്യം ചെയ്യുമെന്ന് ജയരാജന്‍ പറഞ്ഞുകഴിഞ്ഞു. പാര്‍ട്ടിക്കെതിരായ ഗൂഢാലോചന വേറെ ചര്‍ച്ച ചെയ്യാമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. 

ഗോവിന്ദന്റെ വാക്കുകള്‍:  

ജയരാജന്‍ പറഞ്ഞ കാര്യം ഞാന്‍ കണ്ടതാണ്. വളരെ പ്രകോപിതനായാണ് അദ്ദേഹം ഇക്കാര്യത്തോട് പ്രതികരിച്ചത്. തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയതാണ്. രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് ജയരാജന്‍ പറഞ്ഞെങ്കില്‍ അത് അദ്ദേഹം പരിശോധിച്ചോട്ടെ.

വിഷയത്തില്‍ പാര്‍ട്ടിക്ക് കൃത്യമായ ധാരണയുണ്ട്. പുസ്തകം എഴുതിയിട്ടില്ലെന്ന് ജയരാജന്‍ പറഞ്ഞ് കഴിഞ്ഞാല്‍ പിന്നെ എന്ത് ചോദ്യമാണുള്ളത്. പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകുകയാണ്. ഇങ്ങനെയാരു വാര്‍ത്ത സൃഷ്ടിച്ച് പാര്‍ട്ടിക്കുമേല്‍ കെട്ടിവയ്ക്കാനുള്ള ശ്രമമാണ് മാധ്യമങ്ങള്‍ നടത്തിയത്.

ആളുകള്‍ പുസ്തകം എഴുതുന്നതും രചന നടത്തുന്നതും പാര്‍ട്ടിയെ അറിയിക്കേണ്ടതില്ല. എന്നാല്‍, പ്രസിദ്ധീകരിക്കണമെങ്കില്‍ പാര്‍ട്ടിയോട് ആലോചിക്കണം. നിയമപരമായി വിഷയത്തെ കൈകാര്യം ചെയ്യുമെന്ന് ജയരാജന്‍ പറഞ്ഞുകഴിഞ്ഞു. പാര്‍ട്ടിക്കെതിരായ ഗൂഢാലോചന വേറെ ചര്‍ച്ച ചെയ്യാമെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

#EPJayarajan #KeralaPolitics #ByElection #CPM #LDF #PoliticalControversy

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia